സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാള്‍ ഭയാനകം: ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാള്‍ ഭയാനകമായ സാഹചര്യത്തിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആശുപത്രികളിലെ ചികിത്സാ ചെലവ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് ചികിത്സ ചിലവ് കുറയ്ക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണം. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുബോള്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വർധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം. കൊവിഡ്  അതിജീവിക്കാൻ വേഗം കഴിഞ്ഞു, എന്നാൽ സ്വകാര്യ ആശുപത്രി ബില്ലിനെ അതിജീവിക്കാൻ കഴിയുമായിരുന്നില്ല എന്ന ഒരു കൊവിഡ് രോഗിയുടെ അനുഭവവും ഉത്തരവിൽ കോടതി പരമർശിച്ചു.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് Muziriz Post അഭ്യര്‍ത്ഥിക്കുന്നു...

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More