കൊവിഡ് ചികിത്സക്കുള്ള ധനസമാഹരണവുമായി സാനിയാ മിർസ

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള ധനസമാഹരണത്തിനായി ടെന്നീസ് താരം സാനിയ മിർസ  പ്രമുഖ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോ.ഓർഗുമായി സഹകരിക്കും. സമാഹരിക്കുന്ന തുക ഹെംകുന്റ് ഫൗണ്ടേഷന്റെ 'O2 For You' എന്ന  സംരഭത്തിനാണ് നൽകുക. രാജ്യത്ത കൊവിഡ്  രോഗികൾക്ക് ഓക്സിൻ ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനയാണ് ഹെംകുന്റ് ഫൗണ്ടേഷൻ. 

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രാണവായുവിനായി കേഴുകയാണെന്ന് സാനിയ മിർസ പറഞ്ഞു. തെരുവുകളിലും ആശുപത്രികളിലും  അവസ്ഥ തികച്ചും ഹൃദയഭേദകമാണ്.  ഈ പരീക്ഷണ കാലഘട്ടത്തിൽ ആളുകളുടെ വേദനയും കുടുംബങ്ങൾ അനുഭവിക്കുന്ന വികാരങ്ങളും താൻ മനസിലാക്കുന്നുണ്ടെന്ന് സാനിയ പറഞ്ഞു. ഇതിനാലാണ് കെറ്റോ. ഓർ​ഗുമായി സഹകരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയെ ശ്വസിക്കാൻ സഹായിക്കുന്നതിനായി ഈ ദൗത്യത്തിൽ പങ്കുചേരാൻ  എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും സാനിയ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാനിയ മിർസയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹെംകുന്റ് ഫൗണ്ടേഷൻ വ്യക്തമാക്കി.  ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെറ്റോ ഇതുവരെ 100 കോടി രൂപ സമാഹരിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ പ്രമുഖ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമാണ് കെറ്റോ.ഓർഗ്.  വരുൺ ഷെത്ത്, സഹീർ അദെൻവാല, നടൻ കുനാൽ കപൂർ എന്നിവർ ചേർന്നാണ് കെറ്റോ സ്ഥാപിച്ചത്. വിവിധ ക്യാമ്പയിനുകളിലൂടെ കെറ്റോ പ്രതിവർഷം 300 കോടി രൂപ സമാഹരിക്കുന്നുണ്ട്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More