ചുരുളി ഒടിടി റിലീസിലേക്കെന്ന് സൂചന

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ചുരുളി ഒടിടി റിലീസിലേക്ക് സൂചന. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ജൂണിലാകും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുമെന്നാണ് കരുതുന്നത്. ലിജോ ജോസ് പെല്ലിശേരീസ് മൂവി മൊണാസ്ട്രിയും, ചെമ്പോസ്കിയും ഒപസ് പെന്‍റ്  യുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

കാടിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രം, ഇരുപത്തിയഞ്ചാമത് അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച  പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇ.മ.യൗ, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകര്‍ ചുരുളിയിലും പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ചുരുളിയുടെ തിരക്കഥ എഴുതിയിരിക്കുന്നത് എസ്.ഹരീഷാണ്. ജോജു, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്‌, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹീര്‍, ജാഫര്‍ ഇടുക്കിയും ചിത്രത്തിലുണ്ട്. 

കാടിന്‍റെ ദൃശ്യ ,ശബ്ദ കാഴ്ചകള്‍ മധു നീലകണ്ഠന്റെ ക്യാമറയിലാണ് പെല്ലിശ്ശേരി പകര്‍ത്തിയിരിക്കുന്നത്.  ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. 


Contact the author

National Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More