ഡല്‍ഹി: പുല്‍വാമ രക്തസാക്ഷി മേജര്‍ വിഭുതി ധൌണ്ടിയാലിന്റെ ഭാര്യ നിതിക കൗള്‍ ഇന്ത്യന്‍ സൈനത്തില്‍ ചേര്‍ന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് നിതിക ചെന്നൈ അക്കാദമിയില്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്നന്റായാണ് നിതിക ചുമതലയേല്‍ക്കുന്നത്. 2019- ലാണ് പുല്‍വാമ ആക്രമണം ഉണ്ടായത്.
40 സൈനികര്‍ കൊല്ലപെട്ട പുല്‍വാമ ആക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്തുന്നതിന് വേണ്ടി പുൽവാമയിലെ പിങ്ലാംഗ് പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് മേജര്‍ ധൌണ്ടിയാല്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം നിതിക ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് പരീക്ഷ എഴുതുകയും അതിന് ശേഷം ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. 2018- ലായിരുന്നു നിതികയുടെയും ധൌണ്ടിയാലിന്റെയും വിവാഹം. ഭീകരാക്രമണത്തില്‍ മരണപ്പെട്ട ധൌണ്ടിയാലിനോടുള്ള ആദരസൂചകമായാണ് കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സൈന്യത്തില്‍ ചേരുന്നതെന്ന് നിതിക പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'നിതിക കൌള്‍, നിങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. അര്‍പ്പണബോധത്തിന്റെയും, നിശ്ചയദാർഢൃത്തിന്റെയും പ്രതിരൂപമാണ്. നിങ്ങളുടെ തോളില്‍ നക്ഷത്രങ്ങളെ കാണുമ്പോള്‍ മേജര്‍ ധൌണ്ടിയാല്‍ സന്തോഷിക്കും. നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് ' കേന്ദ്രമന്ത്രി സ്മൃതി ഇറാനി ടിറ്ററില്‍ കുറിച്ചു.