കോളേജുകളിൽ ഇം​ഗ്ലീഷ് മീഡിയം നിർബന്ധമാക്കി സർക്കാർ

എല്ലാ സർക്കാർ, സ്വകാര്യ എയ്ഡഡ്, എയ്ഡഡ് ഡിഗ്രി കോളേജുകളിലും ഇംഗ്ലീഷ് മീഡിയം നിർബന്ധമാക്കി ആന്ധ്ര സർക്കാർ. ഇംഗ്ലീഷ് പഠന മാധ്യമമാക്കാനുള്ള നിർദ്ദേശം ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗ്മോഹന്‍ റെഡ്ഡി അറിയിച്ചു. 

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി കേംബ്രിഡ്ജ് സർവകലാശാലയും നഗരവികസന വകുപ്പും തമ്മിൽ ഈ വർഷം കരാർ ഒപ്പിട്ടിരുന്നു.  കേംബ്രിഡ്ജ് സർവകലാശാല  അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് ഭാഷാ  മെച്ചപ്പെടുത്തുന്നതിനായി പരിശീലനം നൽകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെലുങ്ക് മീഡിയം സ്കൂളുകളെ  ഇംഗ്ലീഷ് മീഡിയമാക്കാനുള്ള നീക്കം നേരത്തെ ആന്ധ്ര ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ സംസ്ഥാന സർക്കാറിന്റെ ഹർജി സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. ഹൈക്കോടതിയുടെ നിലപാട് സമൂഹത്തിലെ ദുർബല വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികളുടെ സാധ്യതകള്‍ പരിമിതപ്പെടുത്തുമെന്ന് ആന്ധ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.  ഇംഗ്ലീഷിലുള്ള  വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ ഭാവിക്ക് ​ഗുണകരമാകുമെന്നാണ് സർക്കാറിന്റെ നിലപാട്. വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും മികച്ച അവസരങ്ങൾ കൊണ്ടുവരാനും ഇം​ഗ്ലീഷ് വിദ്യാഭ്യാസം സഹായിക്കുമെന്ന് ആന്ധ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 9 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More