ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീം വീണ്ടും ഒരുമിക്കുന്നു. ഇത്തവണ ഒരു മിസ്റ്ററി ത്രില്ലറുമായാണ് പ്രേക്ഷകര്‍ക്ക് മുന്പില് ഇവര്‍ എത്തുന്നത്. ഇക്കാര്യം ജിത്തു ജോസഫ് സ്ഥിരീകരിച്ചിട്ടുണ്ട്. മിസ്റ്ററി ത്രില്ലര്‍ ആണ് ഒരുങ്ങുന്നതെന്നും നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കുമെന്നും ജിത്തു ജോസഫ് അറിയിച്ചു.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'ബ്രോ ഡാഡി'യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്റേതായിരിക്കും. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കൊവിഡ് ആദ്യതരംഗവും പിന്നാലെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനവും. കുറച്ചു ദിവസങ്ങള്‍ ആവശ്യമുള്ള ഇന്ത്യന്‍ ഷെഡ്യൂളിനു ശേഷം ലണ്ടന്‍, ഉസ്ബെക്കിസ്ഥാന് ഷെഡ്യൂളുകളാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത്.