കോവിഡ് ഭീതിയില്‍ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്നാട്. പരിശോധന ശക്തമാക്കിയതോടെ കൊല്ലം അതിര്‍ത്തിക്കപ്പുറത്തെ പുളിയറ ചെക്പോസ്റ്റില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റയില്‍വേ സ്റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്കാനര്‍ വെച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്.
വാഹനങ്ങള്‍ തടയുന്നതല്ലെന്നും രോഗപകര്‍ച്ചയ്ക്കു സാധ്യതയുള്ളതിനാല്‍ കര്‍ശന പരിശോധന നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും തമിഴ്നാട് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലും കനത്ത ജാഗ്രത തുടരുകയാണ്.