മുംബൈ: നടി അമലാപോള്‍ വിവാഹിതയായെന്ന സൂചന നല്‍കികൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന ഫോട്ടോകളാണ് ആരാധകരുടെ സംശയം ബലപ്പെടുത്തിയിരിക്കുന്നത്. അമലയുടെ സുഹൃത്തും ഗായകനുമായ ഭവ്നിന്ദര് സിങ്ങുമൊത്തുള്ള വിവാഹ ഫോട്ടോകളാണ് ഭവ്നിന്ദര് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത് വല്ല ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതാണോ എന്നു സംശയിക്കുന്നവരും ആരാധകരിലുണ്ട്.
എന്നാല്‍ ഈ ധാരണ പൊളിക്കുന്നതാണ് ചിത്രങ്ങള്‍ക്കടിയില്‍ വന്ന കമന്റൂകള്‍. ആരാധകരില്‍ വലിയൊരു വിഭാഗം വിവാഹ മംഗളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. രാജസ്ഥാനി പരമ്പരാഗത വേഷം ധരിച്ച ഇരുവരുടെയും നിരവധി ഫോട്ടോകളാണ് ഭവ്നിന്ദര് സിംഗ് പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോകള്‍ വൈറലായെങ്കിലും അമലയോ ഭവ്നിന്ദറൊ ഇതുവരെ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. തനിക്കുവേണ്ടി കരിയര്‍ തന്നെ കളഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല നേരത്തെ തന്നെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നുവെങ്കിലും ആളുടെ പേര് പുറത്തു വിട്ടിരുന്നില്ല.
അമലാ പോളുമൊത്തുള്ള ചിത്രങ്ങള്‍ ''ത്രോബാക്ക്''-എന്നാ ഹാഷ് ടാഗോടു കൂടിയാണ് ഭവ്നിന്ദര് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.