ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

കൊച്ചി: ജയസൂര്യയെ നായകനാക്കി ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന കത്തനാര്‍ സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി എറണാകുളത്ത് 36 ഏക്കറില്‍ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ബിഗ്‌ ബജറ്റ് ചിത്രമായ കത്തനാര്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുകയെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫാന്റസി അഡ്വെഞ്ചര്‍ വിഭാഗത്തിലൊരുക്കുന്ന സിനിമയുടെ ഷൂട്ടിംഗിന് ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയാണ് ഉപയോഗിക്കുന്നത്. കൂടാതെ വിദേശ ചിത്രങ്ങളില്‍ കണ്ടുമാത്രം പരിചയമുള്ള നിരവധി സാങ്കേതികവിദ്യകള്‍ സിനിമയിലുണ്ടാകും. മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടുശീലിച്ച കത്തനാരില്‍ നിന്നും വളരെ വ്യത്യസ്തമായ കഥയും മേക്കിംഗ് രീതിയുമാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ജയസൂര്യയുടെ കരിയറിലെ മികച്ചയൊരു സിനിമയായിരിക്കും കത്തനാരെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More