നയന്‍താരയുടെ നെട്രിക്കണ്‍ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ

Web Desk 10 months ago

ചെന്നൈ: നയന്‍താരയെ നായികയാക്കി വിഗ്നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന നെട്രിക്കണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2019 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും കൊവിഡിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ചിത്രം തിയറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി വഴി റിലീസ് ചെയ്യുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ നെട്രിക്കണ്‍ റിലീസിന്റെ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവയ്ച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 15 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാര്‍ സ്വന്തമാക്കിയത്. വിഗ്നേഷിന്റെ പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ച്ചേഴ്‌സും ക്രോസ് പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെട്രിക്കണ്ണിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആര്‍ ഡി രാജശേഖറാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തില്‍ അന്ധയായ യുവതിയായാണ് നയന്‍താര വേഷമിടുന്നത്. മലയാളി താരം അജ്മലാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1981-ല്‍ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ ചിത്രത്തിന്റെ അതേപേരാണ് നയന്‍ താരയുടെ ചിത്രത്തിനും. നെട്രിക്കണ്‍ എന്ന പേര് ഉപയോഗിക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിഗ്നേഷ് ശിവന് അനുമതി നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Movies

'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

More
More
Web Desk 5 days ago
Movies

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

More
More
Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

More
More
Web Desk 1 week ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More
Movies

സി ബി ഐ 5-നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തി- സംവിധായകന്‍ കെ മധു

More
More