രോഗികളുടെ എണ്ണം കണ്ട് പേടിക്കണ്ട; മൂന്നാം തരംഗത്തിന് സാധ്യതയില്ല -ഡോ ജേക്കബ് ജോണ്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ്‌ വ്യാപനം അടുത്തമാസത്തോടെ കുറയുമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐസിഎംആര്‍ റിസര്‍ച്ച് വിഭാഗം മുന്‍ മേധാവി കൂടിയായ ഡോ ജേക്കബ് ജോണ്‍ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

എണ്ണത്തില്‍ കാര്യമില്ല. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നതുകൊണ്ട് ഭയപ്പെടേണ്ടതില്ല. ആശുപത്രികളില്‍ അത്തരത്തില്‍ രോഗികള്‍ എത്തുന്നില്ലെങ്കില്‍ ആശങ്ക അസ്ഥാനത്താണ് എന്ന് ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. കേരളത്തിന് വൈറസ് വ്യാപനത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപനത്തിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ടാകാന്‍ വഴിയില്ല. കേരളത്തിലെ കൊവിഡ്‌ വ്യപാനം ആശങ്കയുണ്ടാക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വെറും രാഷ്ട്രീയ പ്രസ്താവനയായി മാത്രം കണ്ടാല്‍ മതിയെന്നും ഡോ. ജേക്കബ് ജോണ്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേരളത്തില്‍ കൊവിഡ്‌ മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്. ബ്രിട്ടനില്‍ നാലാം തരംഗവും ദക്ഷിണാഫ്രിക്കയില്‍ മൂന്നാം തരംഗവും ഉണ്ടായ ഘട്ടത്തിലാണ് കേരളത്തില്‍ രണ്ടാം തരംഗം ഉണ്ടായത് അതുകൊണ്ടുതന്നെ ഇനി മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്.

കേരളത്തില്‍ ലോക്ക് ഡൌണ്‍ തുടരേണ്ടതില്ല  

കേരളത്തില്‍ ലോക്ക് ഡൌണ്‍ തുടരേണ്ടതില്ല എന്നാണ് തന്‍റെ അഭിപ്രായമെന്ന് ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു. എന്നാല്‍ നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയിരുന്നുവെങ്കില്‍ ഇതിലേറെ മുന്നേറാന്‍ കേരളത്തിന് കഴിയുമായിരുന്നു. ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കാതെ കേന്ദ്രം സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ഡോ. ജേക്കബ് ജോണ്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ വ്യാപനം അടുത്തമാസത്തോടെ (ആഗസ്ത്) കുറയും. ആ ഘട്ടമാകുമ്പോഴേക്ക് വാക്സിന്‍ ഉദ്പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടാകും. ഇക്കാര്യം ഭാരത്‌ ബയോടെക് അടക്കമുള്ള കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വ്യാപന തോത് കുറയുമെന്ന് കണക്കാക്കുന്നത് എന്നും ഡോ. ജേക്കബ് ജോണ്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Coronavirus

കൊവിഡ്‌: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 930 മരണം

More
More
Web Desk 3 weeks ago
Coronavirus

മൊഡേണ വാക്സിന്‍റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി

More
More
Web Desk 4 weeks ago
Coronavirus

കൊവിഡ് മൂന്നാം തരം​ഗം വൈകാൻ സാധ്യതയെന്ന് വിദ​ഗ്ധസമിതി ചെയർമാൻ

More
More
Web Desk 1 month ago
Coronavirus

കൊവിഡ് ടെസ്റ്റ് കിറ്റ് ഫ്ലിപ്പ് കാര്‍ട്ടില്‍ ; 10 മിനിറ്റിൽ ഫലമറിയാം

More
More
Web Desk 1 month ago
Coronavirus

കൊവിഡ്‌: 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

More
More
Web Desk 1 month ago
Coronavirus

ആസ്ട്ര സെനക്ക, ഫൈസർ വാക്സിനുകൾ ഡെൽറ്റ വകഭേദത്തിന് ഫലപ്രദം

More
More