സ്ഥാനം നോക്കി മുഖക്കുരുവിന് പരിഹാരം കാണാം

പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശനമാണ് മുഖക്കുരു. ഇത് കൗമാരക്കാരായ കുട്ടികളില്‍ അപകര്‍ഷതാബോധം വരെ സൃഷ്ടിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കുക, ഉറക്കത്തിന്‍റെ സമയം ക്രമീകരിക്കുക, ശരീരത്തിന് ആവശ്യമുള്ള ഡയറ്റുകള്‍ സ്വീകരിക്കുക എന്നിവയിലൂടെ ഒരു പരധി വരെ മുഖക്കുരു തടയാന്‍ സാധിക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിഞ്ഞ് പിന്നെയും മുഖക്കുരു വരികയാണെങ്കില്‍ കാരണം മനസിലാക്കുകയാണ് വേണ്ടത്.

പതിവായി വെയില്‍ കൊള്ളുന്നതും, അതിനോടൊപ്പം മുഖക്കുരുവുണ്ടാവുകയും ചെയ്താല്‍ മുഖത്ത് ഹൈപ്പര്‍ പിഗ്മെന്റേഷന്‍ ഉണ്ടാവും. കറുത്തതും ഇരുണ്ട നിറത്തിലുള്ളതുമായ ചെറിയ കുത്തുകള്‍ സൂര്യപ്രകാശത്തില്‍ ഇരട്ടിയ്ക്കുന്നതാണ് ഹൈപ്പര്‍ പിഗ്മെന്റേഷന്‍. മെലാട്ടനിന്‍ ഉല്‍പാദനം കൊണ്ടാണ് ഇതുണ്ടാകുന്നത്. കൌമാരക്കാരില്‍ മുഖക്കുരു സാധാരണമാണ്, എന്നിരുന്നാലും ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഉണ്ടാകും. ഫലപ്രദമായ മുഖക്കുരു ചികിത്സകൾ ലഭ്യമാണ്. നേരത്തെ ചികിത്സ ആരംഭിക്കുക്കയാണെങ്കില്‍ മുഖക്കുരുവും പാടുകളും നിയന്ത്രിക്കാന്‍ സാധിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

 മുഖക്കുരു വരുന്ന സ്ഥാനം മനസിലാക്കിയാല്‍ ഇതിനുള്ള പരിഹാരവും കണ്ടെത്താന്‍ സാധിക്കും. 

  • നെറ്റിയിലും, മുഖത്തും കുരുക്കള്‍ ഉണ്ടാവുകയാണെങ്കില്‍ അതിന്‍റെ പ്രധാനകാരണം ഉറക്കകുറവോ, മാനസിക സമര്‍ദ്ദങ്ങളോവാകാം. അതോടൊപ്പം ഡയറ്റിലെയോ, ദഹനസംബന്ധമായ പ്രശ്നങ്ങളും കാരണമായിരിക്കും.
  • ചെവിയുടെ ഭാഗങ്ങളില്‍ വരുന്ന കുരു ബാക്ടീരിയല്‍ ബാധയോ,  ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമോ ആകാം. അല്ലെങ്കില്‍ കോസ്‌മെറ്റികെ ഉത്പന്നങ്ങളില്‍ നിന്നോ ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ മൂലമോ ആയിരിക്കും. 
  • കവിളത്ത് വരുന്ന മുഖക്കുരു കൂടുതലായും ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. തലയിണക്കവറിന്‍റെ വൃത്തിക്കുറവ്, ഫോണ്‍ സ്‌ക്രീന്‍ വൃത്തിയില്ലാതിരിക്കുക, മേക്കപ്പ് ബ്രഷുകള്‍ വൃത്തിയില്‍ സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന്‍റെ കാരണം.
  • നെറ്റിയില്‍ ഉണ്ടാവുന്ന  മുഖക്കുരു താരന്‍റെയോ, ഹയര്‍ കെയര്‍ ഉത്പന്നങ്ങലുടെയോ ഭാഗമായിരിക്കും.
  • താടിയില്‍ വരുന്ന കുരുവിന്‍റെ പ്രധാനകാരണം ഹോര്‍മോണ്‍ പ്രശ്നങ്ങളാണ്.

മുഖക്കുരു അകറ്റുവാന്‍ ചെറിയ പൊടികൈകള്‍ കൊണ്ടാകുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക. അതിനു ശേഷവും മുഖക്കുരു നിലനിൽക്കുകയോ കൂടുകയോ ചെയ്താൽ, ഡെർമറ്റോളജിസ്റ്റിന്‍റെ (ചര്‍മ്മ രോഗ വിദഗ്ദന്‍)  സഹായം തേടാവുന്നതാണ്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Health

ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

More
More
K P Samad 4 days ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 5 days ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

More
More
Web Desk 1 month ago
Health

എച്ച് ഐ വി ബാധിതര്‍ക്ക് അത്താണിയായി കൊള്‍മി; ഈ എയിഡ്സ് ബാധിത ജോലി നല്‍കിയത് പതിനായിരങ്ങള്‍ക്ക്

More
More
Health

യു എസില്‍ ഇന്ത്യന്‍ നിര്‍മ്മിത പെര്‍ഫ്യൂം ഉപയോഗിച്ചവരില്‍ അപൂര്‍വ്വരോഗം

More
More
Health Desk 3 months ago
Health

ഹൃദയത്തിന് കരുത്തേകാം; തലമുറയെ രക്ഷിക്കാം

More
More