ബ്രാഹ്മണര്‍ക്കെതിരായ പരാമര്‍ശം ചത്തീസ്ഗ്ഡ് പൊലിസ് മുഖ്യമന്ത്രിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: ബ്രാഹ്മണര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചാത്തീസ്ഗ്ഡ് പൊലിസ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗലിന്‍റെ പിതാവിനെ അറസ്റ്റുചെയ്തു. റായ്പൂര്‍ പൊലീസാണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ നന്ദകുമാര്‍ ബാഗലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാര്‍ ബാഗലിനെ പതിനഞ്ച് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബ്രാഹ്മണ സമൂഹ സംഘടന നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ ഡി ഡി നഗര്‍ പൊലിസ് കേസെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''ബ്രാഹ്മണര്‍ വിദേശത്തു നിന്ന് കുടിയേറിയവരാണ്. സ്വയം പരിഷ്കരിക്കപ്പെടാന്‍ അവര്‍ തയാറാകേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവര്‍ക്ക് ഗംഗയില്‍ നിന്ന് വോള്‍ഗയിലേക്ക് പോകാവുന്നതാണ്'' എന്നായിരുന്നു നന്ദകുമാര്‍ ബാഗലിന്‍റെ പരാമര്‍ശം. ഇതിനെതിരെയാണ് പൊലിസ് നടപടിയെടുത്തത്. പൊതു സമൂഹക്രമത്തെ തകര്‍ക്കുന്ന ചെയ്തികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ന്യായീകരിക്കാനാവില്ല എന്നായിരുന്നു പിതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗലിന്‍റെ പ്രതികരണം. അച്ഛനോട് ബഹുമാനമുണ്ടെന്നും എന്നാല്‍ ആരും നിയമത്തിനതീതരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 10 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More