ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്നതു തുടരുന്നതിനാല്‍ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുക. 50 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടിലുള്ള ഇടുക്കി ഡാം, വൈകാതെ റെഡ് അലര്‍ട്ടിലേക്കെത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഡാം തുറക്കുന്നതിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും.

ഇടുക്കി ഡാം തുറക്കുന്നതിന്റെ മുന്നോടിയായി ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകല്‍ ആദ്യം തുറക്കും. ഇത് നാളെ രാവിലെ ആറു മുതല്‍ തുറന്നിടും. ഡാം വൃഷ്ടിപ്രദേശങ്ങളിലടക്കം അതിതീവ്രമായി മഴ പെയ്യുന്ന  പശ്ചാത്തലത്തിൽ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന  ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും.  തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകൾ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടർമാരെ അറിയിക്കണം.  പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽകണം.  പെട്ടെന്ന് തുറക്കുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഒഴിവാക്കാനാണിത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Weather

ന്യൂനമർദ്ദം അയയുന്നില്ല; ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 3 weeks ago
Weather

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 3 weeks ago
Weather

വീണ്ടും തീവ്ര ന്യൂനമര്‍ദ്ദം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

More
More
Web Desk 1 month ago
Weather

വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; ഞായറാഴ്ച്ചവരെ ശക്തമായ മഴക്ക് സാധ്യത

More
More
Web Desk 1 month ago
Weather

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

More
More
Web Desk 1 month ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More