നയന്‍താരയുടെ തമിഴ് ചിത്രം 'കൂഴങ്കല്‍' ഓസ്‌കാര്‍ എന്‍ട്രി നേടി

ചെന്നൈ: 2020-ലെ ഓസ്‌കാറിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം 'കൂഴങ്കല്‍'. നടി നയന്‍താരയുടേയും സംവിധായകന്‍ വിഗ്നേഷ് ശിവന്റെയും നിര്‍മ്മാണക്കമ്പനിയായ റൗഡി പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ പി എസ് വിനോത് രാജാണ് കൂഴങ്കലിന്റെ സംവിധായകന്‍. ചിത്രം ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്ത വിവരം വിഗ്നേഷ് ശിവന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു.. എന്ന് കേള്‍ക്കാന്‍ ഒരു അവസരമുണ്ട്. ജീവിതത്തിലെ ഒരു സ്വപ്‌നസാക്ഷാത്കാരം രണ്ടുപടി അകലെയുണ്ട്..' എന്നായിരുന്നു വിഗ്നേഷിന്റെ ട്വീറ്റ്.

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിക്കായി 14 ചിത്രങ്ങളായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. പതിനഞ്ചംഗ ജൂറിയാണ് ചിത്രങ്ങളുടെ സ്‌കീനിംഗ് നടത്തിയത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്ന് കുഞ്ചാക്കോ ബോബന്റെ 'നായാട്ട്' എന്ന ചിത്രവുമുണ്ടായിരുന്നു. നെതര്‍ലന്റില്‍ നടന്ന 50-ാമത് റോട്ടര്‍ഡാം ടൈഗര്‍ പുരസ്‌കാരം നേടിയ ചിത്രമാണ് കൂഴങ്കല്‍. ഇന്ത്യയില്‍ നിന്ന് റോട്ടര്‍ഡാം അവാര്‍ഡ് ലഭിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കൂഴങ്കല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മദ്യപാനിയായ പിതാവും മകനും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് കൂഴങ്കല്‍. ഭര്‍ത്താവിന്റെ മദ്യപാനത്തിലും പ്രശ്‌നങ്ങളിലും മനംമടുത്ത് ഭാര്യ തന്റെ വീട്ടിലേക്ക് പോവുകയാണ്. പിന്നീട് അവരുടെ വിശ്വാസം വീണ്ടെടുത്ത് തിരികെക്കൊണ്ടുവരാനുളള അച്ഛന്റെയും മകന്റെയും ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ചെല്ലപ്പാണ്ടി, കറുത്തടയാന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് കൂഴങ്കലിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Anoop N. P. 3 hours ago
Movies

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

More
More
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

More
More
Web Desk 6 days ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

More
More
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

More
More