ശകുനി മനസുള്ളയാളാണ് സുധീരന്‍ - റിജില്‍ മാക്കുറ്റി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ ശകുനിയോട് ഉപമിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി. ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല. കോണ്‍ഗ്രസിനെ നിര്‍ണായക സമയങ്ങളില്‍ കൈയൊഴിഞ്ഞ സുധീരന്‍ ഇപ്പോഴത്തെ കെ പി സി പ്രസിഡന്‍റിനെ വിമര്‍ശിക്കുന്നത് ശകുനി മനസായതിനാലാണെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

നാല് MLA മാർ ഉള്ള കണ്ണൂരിൽ രണ്ട് പേർ ഇപ്പോഴും ഉണ്ട്. തൃശ്ശൂരിൽ ജനിച്ച് ആലപ്പുഴയിൽ എം പി യായി തിരുവനന്തപുരത്ത് താമസിക്കുന്ന നേതാവിൻ്റെ ജില്ലകളിൽ മുന്നേ എത്ര MLA ഉണ്ടായിരുന്നു ,ഇപ്പോൾ  എത്ര MLA ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമർശിക്കുന്നത്. ഉമ്മൻ ചാണ്ടി സർ ഭരിക്കുമ്പോൾ KPCC അദ്ധ്യക്ഷനായ നേതാവ് ഞാൻ KPCC പ്രസിഡൻ്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് UDF സർക്കാരിനെതിരെയും കോൺഗ്രസ്സ് മന്ത്രിമാർക്ക് എതിരെ ആരോപണ ശരങ്ങൾ ഉന്നയിച്ച്, UDF ൻ്റെ തുടർ ഭരണത്തെ തകർത്ത ആൾ തന്നെ ഇന്നത്തെ KPCC പ്രഡൻ്റിനെതിരെ പറയുമ്പോൾ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട്.

പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി  കെ സുധാകരനാണ് KPCC പ്രസിഡൻ്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.

ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിച്ചതാണ് ഈ അവസ്ഥയിൽ എത്തിയത് .KPCC പ്രസിഡൻ്റ് ആയ സമയത്ത് മന്ത്രിയായ ശ്രി  കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ KPCC പ്രസിഡൻ്റ് സ്ഥാനാർത്ഥി നിർണ്ണയ സമയത്ത്   കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല. KPCC പ്രസിഡൻ്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ  ആൾ ഇപ്പോഴും വാർത്ത കിട്ടാൻ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവർക്കൊക്കെ  മനസ്സിലായിറ്റുണ്ട്. ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സുള്ളവർക്ക് മാത്രമേ  KPCC പ്രസിഡൻ്റിനെതിരെ പ്രസ്ഥാവനയുമായി വരാൻ സാധിക്കുകയുള്ളൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Social Post

ടി പിയെ കൊന്ന ക്രിമിനലുകളുടെ വണ്ടിയില്‍ മാഷാ അളളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച സിപിഎം ഇതിലപ്പുറവും ചെയ്യും- പി കെ ഫിറോസ്

More
More
Web Desk 1 day ago
Social Post

സ്വന്തം ജനതയെ കണക്കുപറഞ്ഞ് വിൽക്കാനിറങ്ങിയ മുഖ്യമന്ത്രി രാജിവെക്കണം- രമേശ് ചെന്നിത്തല

More
More
Web Desk 1 day ago
Social Post

'പിപ്പിടി വിദ്യയും പ്രത്യേക ഏക്ഷനും' അടിമകളോട് മതി, മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം- കെ സുധാകരന്‍

More
More
Web Desk 1 day ago
Social Post

വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ് - വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

More
More
Web Desk 1 day ago
Social Post

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പേടി; ഇങ്ങനെയാണ് കിംഗ് ജോങ് ഉന്നുമാരും മുസോളനിമാരും പിറവികൊള്ളുന്നത് - രമ്യ ഹരിദാസ്‌ എം പി

More
More
Web Desk 1 day ago
Social Post

ഹിന്ദുവിനെയും ഇസ്ലാമിനെയുമല്ല, ഹിന്ദുത്വയെയും ഇസ്ലാമിസത്തേയുമാണ് എതിര്‍ക്കുന്നത്- വി ടി ബല്‍റാം

More
More