'സ്വയം' വിവാഹിതയായ മോഡല്‍ 'സ്വയം' ഡിവോഴ്‌സാകുന്നു; പ്രിയപ്പെട്ടവനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തല്‍

ഒരു പുരുഷനൊപ്പം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി സ്വയം വിവാഹിതയായി അന്താരാഷ്ട്ര വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ബ്രസീലിയന്‍ മോഡലാണ് ക്രിസ് ഗലേര. തനിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍തന്നെ, താന്‍ സ്വയംപര്യാപ്തയാണെന്നും കൂട്ടിന് ആരെയും ആവശ്യമില്ലെന്നും മനസ്സിലായെന്നും പറഞ്ഞ് തന്നെത്തന്നെ വിവാഹം കഴിച്ച് വെള്ള ഗൗണില്‍ ബ്രസീലിലെ കത്തോലിക് ചര്‍ച്ചിന് മുന്നില്‍ നിന്നും ആത്മവിശ്വാസത്തോടെ ചിരിക്കുന്ന ക്രിസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മൂന്ന് മാസങ്ങള്‍ക്കിപ്പുറം ക്രിസ് തന്നില്‍ നിന്നുതന്നെ വിവാഹമോചനം തേടുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 'സ്‌പെഷ്യല്‍' ആയിട്ടുള്ളൊരാളെ പരിചയപ്പെട്ടെന്നും അദ്ദേഹവുമായി പ്രണയത്തിലായെന്നും ക്രിസ് വെളിപ്പെടുത്തുന്നു. സ്വയം വിവാഹിതയായപ്പോള്‍തന്നെ ക്രിസിനെ വിവാഹം കഴിക്കാന്‍ തയ്യാറായി നിരവധി പുരുഷന്മാര്‍ രംഗത്തുവന്നിരുന്നു. ഒരു അറബ് ഷെയ്ഖും അക്കൂട്ടത്തിലുണ്ടായിരുന്നു. 'സ്വയം ഡിവോഴ്‌സ്' ചെയ്ത് തന്നെ വിവാഹം കഴിക്കാന്‍ ക്രിസ് ഗലേരക്ക് സമ്മതമാണെങ്കില്‍ 500,000 ഡോളര്‍, അതായത്, ഏകദേശം മൂന്നു കോടി 68 ലക്ഷത്തില്‍പരം രൂപ മെഹറായി (വിവാഹത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നത്) നല്‍കാമെന്നായിരുന്നു ഷെയ്ഖിന്‍റെ വാഗ്ദാനം. അന്ന്, 'ഞാനെന്നെ വില്‍പ്പനയ്ക്ക് വച്ചതല്ലെന്നായിരുന്നു' ക്രിസിന്‍റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നിപ്പോള്‍ കാര്യങ്ങളൊക്കെ മാറി. വൈവാഹികജീവിതം വളരെ മനോഹരമായിരുന്നുവെന്ന് പറയുന്ന ക്രിസ്, പക്ഷെ തനിക്ക് സ്‌പെഷ്യലായിട്ടുള്ളൊരാളെ കണ്ടുമുട്ടിയ ശേഷം പ്രണയത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്നാണ് പറയുന്നത്. 'നേരത്തേ പല പ്രണയ ബന്ധങ്ങളും ഉണ്ടായിരുന്നെങ്കിലും ആരിലും വിശ്വസ്തയോ അത്മാര്‍ത്ഥയോ കാണാന്‍ കഴിഞ്ഞില്ല. കുറച്ചുകാലം അവിവാഹിതയായി നിന്നപ്പോള്‍ ഞാന്‍ കൂടുതല്‍ പക്വമതിയായപോലെ തോന്നി. അങ്ങനെയാണ് ഞാനെന്നെത്തന്നെ വിവാഹം കഴിച്ചത്. ഇപ്പോഴങ്ങനെയല്ല. അത്മാര്‍ത്ഥനായ വിശ്വസിക്കാന്‍ കൊള്ളാവുന്ന എന്നെ ഏറെ സ്നേഹിക്കുന്ന ഒരാളെ കണ്ടുമുട്ടി. ഇനിയുള്ള കാലം അയാളോടൊപ്പം ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' - ക്രിസ് ഗലേര പറയുന്നു. എന്നാല്‍, കാമുകനെകുറിച്ച് ഒരു സൂചനയും അവര്‍ പുറത്തുവിട്ടിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
Lifestyle

സിനിമാ മേഖലയിൽ ജെൻഡർ ന്യൂട്രൽ പദങ്ങൾ വരേണ്ട കാലമായെന്ന് ഭൂമി പഡ്‌നേക്കര്‍

More
More
Web Desk 1 month ago
Lifestyle

വാഴത്തണ്ടിനെ കുറച്ചു കാണല്ലേ! കക്ഷി ചില്ലറക്കാരനല്ല

More
More
Web Desk 2 months ago
Lifestyle

ചൈനയിലെ ലില്ലിപുട്ട് ചർച്ചയാകുന്നു

More
More
Web Desk 2 months ago
Lifestyle

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ധരിക്കാവുന്ന ഹിജാബ്

More
More
Web Desk 3 months ago
Lifestyle

പച്ചമാംസം കഴിച്ച് ആരോഗ്യസംരക്ഷണം: അമേരിക്കന്‍ യുവാവ് വൈറല്‍

More
More
Web Desk 3 months ago
Lifestyle

ഇരുപത് കോടി വില പറഞ്ഞ 'സുല്‍ത്താന്‍' വിടവാങ്ങി

More
More