'18 ൽ വോട്ടു ചെയ്യാമെങ്കിൽ 18 ൽ കെട്ടുമാവാം എന്ന് വാദിക്കുന്നവർ ഒന്ന് നിന്നേ...' - ഡോ. അരുണ്‍ കുമാര്‍ എഴുതുന്നു

പെൺകുട്ടികളുടെ വിവാഹപ്രായം 21 (Marriage Age 21) ആക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേരാണ് രംഗത്തുവരുന്നത്. കോണ്ഗ്രസ്, സിപിഎം, ജനാധിപത്യ മഹിളാ അസോസിയേഷന്‍, മുസ്ലീം ലീഗ് തുടങ്ങിയ കക്ഷികളും നേതാക്കളുമാണ് കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നത്. കേന്ദ്രം ഭിരിക്കുന്ന പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടെയും നേതാക്കള്‍ സ്വാഭാവികമായും കേന്ദ്ര നീക്കത്തെ അനുകൂലിച്ചും രംഗത്തുവരുന്നുണ്ട്. 

എന്നാല്‍ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പ്രധാന വാദത്തെ ഘണ്ടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. അരുണ്‍കുമാര്‍. 18 വയസ്സാകുമ്പോള്‍ വോട്ടു ചെയ്ത് പ്രധാനമന്ത്രിയെവരെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ളവര്‍ക്ക് സ്വന്തം ഇണയെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്കാത്തതിനെയാണ് പലരും വിമര്‍ശിക്കുന്നത്. എന്നാല്‍ വോട്ടിടുന്ന പ്രായമാണ് 18 എന്നും പഞ്ചായത്തംഗമാകാൻ 21 ഉം, എം.പി യോ എം.ൽ.എ യോ ആകാൻ 25 ഉം വയസ്സറിയിക്കണമെന്നും അരുണ്‍കുമാര്‍ പറയുന്നു. അവൾ ഭരണകർത്താവല്ല പകരം ഭരിക്കപ്പെടുന്നവരാണ് എന്ന യുക്തിയാണ് അതിനു പിന്നിലെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. 

അരുണ്‍കുമാര്‍ എഴുതുന്നു:

18 ൽ വോട്ടു ചെയ്യാമെങ്കിൽ 18 ൽ കെട്ടുമാവാം എന്ന് വാദിക്കുന്നവർ ഒന്ന് നിന്നേ... സാറൻമാരേ വോട്ടിടുന്ന പ്രായമാണ് 18. പഞ്ചായത്തംഗമാകാൻ 21 ഉം, എം.പി യോ എം.ൽ.എ യോ ആകാൻ 25 ഉം വയസ്സറിയിക്കണം. അഞ്ചു വർഷം മാത്രം കാലയളവുള്ള വേണ്ടങ്കിൽ ഒരു കടലാസിലെ രാജിയിലൂടെ അവസാനിപ്പിക്കാൻ കഴിയുന്ന  ഒരു വാർഡിൻ്റെ ഒരംഗം പോലുമാകാൻ 21 വയസ്സ് വേണമെന്നിരിക്കെ, എം.പി യോ എം.ൽ. എയോ ആകാൻ 25 വേണമെന്നിരിക്കെ  ആജീവനാന്ത കാലത്തേക്കുള്ള ഒരു തെരഞ്ഞെടുപ്പിൽ (ആരുടെ ?)  ഒരു രാജി പോലും സ്വന്തമിഷ്ടപ്രകാരം സാധ്യമാകാത്ത റോളിന് 18 വയസ്സ്  ആകാമെന്ന വാദം എന്തുകൊണ്ടാണ് എന്നറിയുമോ ? അവൾ ഭരണകർത്താവല്ല പകരം ഭരിക്കപ്പെടുന്നവരാണ് എന്ന യുക്തിയാണ് അതിനു പിന്നിൽ.

വോട്ടിട്ടു നോക്കി ഭരിക്കാൻ മൂന്നാണ്ട് കാത്തിരിക്കാമെങ്കിൽ ഇവിടെയും ഇതാവാം. പിന്നെ ലൈംഗിക സ്വാതന്ത്ര്യം അത് 18 കഴിഞ്ഞവർ താത്പര്യമുള്ളവർ  നോക്കിക്കോളും. കൺസൻ്റ് എന്നാണന്ന് ബോധ്യപ്പെട്ട് മാനിച്ചാൽ മതി. വയലേറ്റ് ചെയ്തോ മാനി പുലേറ്റ് ചെയ്തോ എന്ന് സ്റ്റേറ്റ് നോക്കിക്കോളും. പിന്നെ IPC 375 ൻ്റെ ഭർത്താവിൻ്റെ ബലാൽസംഗ പ്രിവില്ലേജ് ഇവിടെ കിട്ടില്ലന്ന് മാത്രം. 

ഒടുവിൽ: സതി നിരോധിച്ചത് ജീവിക്കാതിരിക്കാനുള്ള സ്ത്രീയുടെ അവകാശത്തിൻമേലുള്ള സ്റ്റേറ്റ് വയലൻസായി തോന്നുന്നവർ ദയവായി ഈ നിലയം വിട്ടു പോകണം. പോഷകാഹാരക്കുറവിന് കല്യാണം കഴിച്ചോട്ടെ എന്നതാണ് ഏറ്റവും വലിയ കോമഡി. രണ്ടും രണ്ടായി തന്നെ അഡ്രസ്സ് ചെയ്തേ മതിയാകു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More