പോത്തൻകോട് ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ സമ്പൂർണ്ണ അടച്ചുപൂട്ടൽ; രണ്ടാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്

തിരുവനന്തപുരത്ത് കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിൽ സർക്കാർ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ആളുകളെയും  നിരീക്ഷണത്തിലാക്കുമെന്ന്  മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. പഞ്ചായത്തിലെ എല്ലാവരും രണ്ടാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിബന്ധനയാണുള്ളത്.

മരിച്ചയാൾക്ക് രോഗം എവിടെനിന്ന് ബാധിച്ചെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പോത്തൻകോട് സമ്പൂർണ്ണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.  മം​ഗലപുരം, വെമ്പായം, മാണിക്കൽ പഞ്ചായത്തിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം  ന​ഗരസഭയിലെ  അരിയാട്ട്കോണം മേലേമുക്ക് പ്രദേശങ്ങളിലും അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവർ അടിയന്തരമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ അറിയിച്ചു.

കൊവിഡ്-19 ബാധിച്ച് ഇന്നലെ അർദ്ധരാത്രിയാണ് പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് മരിച്ചത് . ഇദ്ദേഹത്തിന് 69 - വയസ്സായിരുന്നു.  പൊലീസ് സബ്-ഇന്‍സ്പെക്ടറായി വിരമിച്ചയാളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. വൃക്ക സംബന്ധമായ ഗുരുതരമായ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ സ്രവം രണ്ടാം തവണ പരിശോധിച്ചാണ്  കൊറോണ ബാധ സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More