രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ഈ മാസവും റിലീസ് ചെയ്യില്ല

ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ജനുവരി 7 ന് തിയേറ്ററില്‍ റിലീസ് ചെയ്യില്ല. ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും തിയേറ്ററുകളില്‍ സീറ്റിംഗ് 50% ആക്കി കുറക്കുകയും ചില സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ അടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍ ആര്‍ ആറിന്‍റെ റീലീസ് ഡേറ്റ് മാറ്റിയിരിക്കുന്നത്. പുതിയ റിലീസിങ് തിയതി അറിയിച്ചിട്ടില്ല.

രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ബട്ട് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശം കൈമാറി 325 കോടി രൂപ തിരിച്ച് പിടിച്ചെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർഗ്രൂപ്പ് തുടങ്ങിയ സ്ട്രീമിംഗ് കമ്പനികള്‍ ഡിജിറ്റല്‍ പകര്‍പ്പവകാശം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രമെത്തും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്ര സർക്കാർ തിയറ്ററുകളിലെ പ്രവേശനം  50 ശതമാനമാക്കി ചുരുക്കിയ സാഹചര്യത്തില്‍ ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജേഴ്‌സിയും പ്രദര്‍ശന തിയതി മാറ്റിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയിലെ മുഴുവന്‍ തിയേറ്ററുകളും അടച്ചിരിക്കുകയാണ്.

Contact the author

Entertainament desk

Recent Posts

Web Desk 23 hours ago
Movies

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

More
More
Web Desk 5 days ago
Movies

ഒടുവിൽ, ഇരയോടൊപ്പമെന്ന് സൂപ്പർ താരങ്ങൾ; 'വേട്ടക്കാരന് വേണ്ടിയും പ്രാർത്ഥിക്കുമോയെന്ന്' സോഷ്യല്‍ മീഡിയ

More
More
Web Desk 1 week ago
Movies

വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് മിന്നല്‍ മുരളി

More
More
Web Desk 1 week ago
Movies

സീരിയല്‍ നടനായിരുന്നതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്- അനൂപ് മേനോന്‍

More
More
Web Desk 2 weeks ago
Movies

'മിന്നല്‍ മുരളി'യെയും കുടുംബത്തെയും വരവേറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

More
More
Web Desk 2 weeks ago
Movies

മൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍; തരംഗമായി 'ബറോസ്' ഫസ്റ്റ് ലുക്ക്

More
More