വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് മിന്നല്‍ മുരളി

വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ച് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ മൂവി മിന്നല്‍ മുരളി. ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിലാണ് മിന്നല്‍ മുരളി മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ ടൊവിനോ നായകനായ മിന്നല്‍ മുരളി ടോപ്പ് ടെന്‍ ലിസ്റ്റിലുമുണ്ട്.  ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

ഡിസംബര്‍ 24 നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ പ്രക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക്‌, കന്നഡ, എന്നീ ഭാഷകളിലും ചിത്രം പുറത്തിറക്കിയിരുന്നു. ആദ്യ ദിവസം തന്നെ നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി മിന്നല്‍ മുരളി എത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ  ഇതിവൃത്തം. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പുതുമുഖ താരം ഫെമിനയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. അജു വര്‍ഗീസും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Movies

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

More
More
Web Desk 5 days ago
Movies

ഒടുവിൽ, ഇരയോടൊപ്പമെന്ന് സൂപ്പർ താരങ്ങൾ; 'വേട്ടക്കാരന് വേണ്ടിയും പ്രാർത്ഥിക്കുമോയെന്ന്' സോഷ്യല്‍ മീഡിയ

More
More
Web Desk 1 week ago
Movies

സീരിയല്‍ നടനായിരുന്നതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്- അനൂപ് മേനോന്‍

More
More
Movies

രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ഈ മാസവും റിലീസ് ചെയ്യില്ല

More
More
Web Desk 2 weeks ago
Movies

'മിന്നല്‍ മുരളി'യെയും കുടുംബത്തെയും വരവേറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

More
More
Web Desk 2 weeks ago
Movies

മൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍; തരംഗമായി 'ബറോസ്' ഫസ്റ്റ് ലുക്ക്

More
More