പോത്തൻകോട്ടെ അധിക നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരത്ത് കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിൽ പ്രഖ്യാപിച്ച അധിക നിയന്ത്രണം പിൻവലിച്ചു. സമീപ പഞ്ചായത്തുകളായ മം​ഗലപുരം, വെമ്പായം, മാണിക്കൽ എന്നിവിടങ്ങളിലെയും സമ്പൂർണ്ണ അടച്ചുപൂട്ടൽ പിൻവലിച്ചു.  പോത്തൻകോട് കൊവിഡ്-19 ന്റെ സമൂഹ വ്യാപനം ഇല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ അടച്ചു പൂട്ടലിൽ ഇളവ് വരുത്തിയത്. 

തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അബ്​ദുൾ അസീസ് കൊവിഡ്-19 ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തിയത്. മരിച്ചയാൾക്ക് രോഗം എവിടെനിന്ന് ബാധിച്ചെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പോത്തൻകോട് സമ്പൂർണ്ണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. മം​ഗലപുരം, വെമ്പായം, മാണിക്കൽ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ന​ഗരസഭയിലെ അരിയാട്ട്കോണം മേലേമുക്ക് പ്രദേശങ്ങളിലും അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്.

കൊവിഡ്-19 ബാധിച്ച് ഏപ്രിൽ 2 ന് അർദ്ധരാത്രിയാണ് പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് മരിച്ചത് . ഇദ്ദേഹത്തിന് 69 - വയസ്സായിരുന്നു. പൊലീസ് സബ്-ഇന്‍സ്പെക്ടറായി വിരമിച്ചയാളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. വൃക്ക സംബന്ധമായ ഗുരുതരമായ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ സ്രവം രണ്ടാം തവണ പരിശോധിച്ചാണ്  കൊറോണ ബാധ സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More