ആരോ​ഗ്യ പ്രവർത്തക അസുഖം ഭേദമായി ആശുപത്രി വിട്ടു.

കോട്ടയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിതയായ ആരോ​ഗ്യ പ്രവർത്തക അസുഖം ഭേദമായി ആശുപത്രി വിട്ടു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസാണ് ഡിസ്ചാർജായത്. ആരോ​ഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതിമാരെ ചികിത്സിക്കുന്നതിനിടെയാണ് രേഷ്മക്ക് അസുഖം ബാധിച്ചത്. മാർച്ച് മുതൽ 22 വരെയാണ് ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നത്. 23 നാണ് രേഷ്മക്ക് രോ​ഗലക്ഷണം കണ്ടത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യാൻ തയ്യാറാണെന്ന് രേഷ്മ അറിയിച്ചതായി ആരോ​ഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു.

കൊവിഡ്-19 രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ ദമ്പതികളും അസുഖം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 93വയസ്സുകാരനായ തോമസും 88കാരിയായ ഭാര്യ മറിയാമ്മയുമാണ് ആശുപത്രി വിട്ടത്. ഇരുവരും 14ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് രോ​ഗം ചികിത്സിച്ച് ഭേദമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയവരാണിവർ .

തോമസിനും മറിയാമ്മക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും യാത്രയയപ്പു നൽകി. ചികിത്സിച്ച എല്ലാവർക്കും ഇരുവരും നന്ദി അറിയിച്ചു. ആംബുലന്‍സില്‍ ഇവരെ റാന്നിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.  മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്‌സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്.

Contact the author

Web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More