എം എ ബേബിക്ക് മാനസിക വൈകല്യമുണ്ടോ? - വി പി സജീന്ദ്രൻ

സിപിഎം പോളിറ്റ്ബ്യൂറോ ബ്യൂറോ അംഗം എം എ ബേബി കോൺഗ്രസിനെക്കുറിച്ച് പറഞ്ഞത് തിരുത്തണമെന്നും അല്ലെങ്കിൽ അദ്ദേഹത്തിന് എന്തോ സാരമായ പ്രശ്നമുണ്ട് എന്ന് വിശ്വസിക്കേണ്ടി വരുമെന്നും കെ പി സി സി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രൻ. മത സാമുദായിക ശക്തികളോടുള്ള നിലപാടിന്റെ കാര്യത്തിൽ കോൺഗ്രസിനു സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് വേണ്ട. കോൺഗ്രസിന്റെ മതേതരത്വം എല്ലാവർക്കും അറിയാം. കോൺഗ്രസിന് മതേതരത്വം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാകുമായിരുന്നില്ലെന്നും വി പി സജീന്ദ്രന്‍ പറഞ്ഞു. 

ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന് ലജ്ജയില്ലേ എന്ന എം എ ബേബിയുടെ ചോദ്യമാണ് വി പി സജീന്ദ്രനെ ചൊടുപ്പിച്ചത്. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് നേതാക്കളുടെ പടം വെച്ച് വോട്ടു പിടിക്കുകയും വേദി പങ്കിടുകയും കേരളത്തിൽ വന്ന് കോൺഗ്രസിന്‍റെ മതേതരത്വത്തെ വിമർശിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും വി പി സജീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

എംഎ ബേബി കോൺഗ്രസിനെക്കുറിച്ച് പറഞ്ഞത് തിരുത്തണം അല്ലെങ്കിൽ ബേബിക്ക് എന്തോ സാരമായ പ്രശ്നമുണ്ട് എന്ന് വിശ്വസിക്കേണ്ടി വരും. ഈ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം. സീതാറാം യെച്ചൂരിക്കും അതേ നിലപാടാണ് ഉള്ളത് എങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാൻ സിപിഎം തയ്യാറാകണം. മത സാമുദായിക ശക്തികളോടുള്ള നിലപാടിന്റെ കാര്യത്തിൽ കോൺഗ്രസിനു സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് വേണ്ട. കോൺഗ്രസിന്റെ മതേതരത്വം എല്ലാവർക്കും അറിയാം. കോൺഗ്രസിന് മതേതരത്വം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാകുമായിരുന്നില്ല.

എം എ ബേബിയുടെ പുലമ്പലുകൾ എന്നുമാത്രം ഇതിനെ കരുതുവാൻ സാധിക്കുകയില്ല. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ഫാസിസ്റ്റ് മതേതര ശക്തികൾക്ക് വളം വെക്കുന്ന പ്രസ്താവനയാണ് എം എ ബേബി നടത്തിയത്. ഇന്ത്യയുടെ സമസ്തമേഖലകളെയും മതസമുദായ ശക്തികൾ കീഴ്പ്പെടുത്തുപ്പോൾ കോൺഗ്രസിനെ അതിനോട് കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത് താരതമ്യം ചെയ്യുന്നത് ആരെ സഹായിക്കാൻ വേണ്ടിയാണ് ? സിപിഎം എന്ന പാർട്ടിയിലും ആർഎസ്എസ് പ്രചാരകർ നുഴഞ്ഞു കയറിയിട്ടുണ്ടോ ? പരിശോധിക്കണം, സീതാറാം യെച്ചൂരി കൃത്യമായ നിലപാട് പറയണം.

അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് നേതാക്കളുടെ പടം വെച്ച് വോട്ടു പിടിക്കുകയും വേദി പങ്കിടുകയും കേരളത്തിൽ വന്ന് കോൺഗ്രസിൻറെ മതേതരത്വത്തെ വിമർശിക്കുകയും സിപിഎം ചെയ്യുന്നു. ലോക് സഭയിൽ തമിഴ്നാട്ടിൽ നിന്നുള്ള സി പി എം ൻ്റെ രണ്ട് എം പി മാർ കോൺഗ്രസിൻ്റെ വോട്ടിലാണ് പാർലമെൻ്റിൽ എത്തിയെന്ന കാര്യം ബേബി മറന്നു പോയോ.? ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിന് അനുമതി കൊടുത്ത പോളിറ്റ് ബ്യൂറോ യോഗത്തിലെ അംഗമായിരുന്നില്ലേ ഈ ബേബി. താങ്കൾ ഉൾപ്പെടുന്ന ഘടകത്തിൻ്റെ തീരുമാനത്തിനെതിരെ സംസാരിക്കുന്നത് പാർട്ടി വിരുദ്ധമാണോ അല്ലയോ ? ഈ കാര്യം എം.എ ബേബിയും യച്ചൂരിയും വെളിപ്പെടുത്തണം.

എം എ ബേബി മാനസിക വൈകല്യമുള്ള വ്യക്തിയാണോ ? അതും പരിശോധിക്കണം. പാർട്ടി സമ്മേളനം നടക്കുമ്പോൾ ഭരണപരമായ നല്ലകാര്യങ്ങൾ പറയുന്നതിനുപകരം ബേബി വർഗീയശക്തികൾക്ക് വെള്ളം കോരുന്ന കാണുമ്പോൾ അങ്ങനെയെങ്കിലും സംശയങ്ങൾ തോന്നുന്നു. ഭരണത്തിൻറെ മേന്മ ഒന്നും പറയാനില്ലാത്തത് കൊണ്ട് കോൺഗ്രസിനെ പഴി പറയാം എന്നതാണോ പാർട്ടിയുടെ പുതിയ നയം ?

നയംമാറ്റം ഒരു അപരാധമല്ല, പക്ഷേ ന്യായ വൈകല്യം അത് ചിത്തഭ്രമം ഉള്ളവരുടെ ലക്ഷണമാണ്.

വി പി സജീന്ദ്രൻ.

കെപിസിസി വൈസ് പ്രസിഡൻറ്.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Social Post

പ്രസാദിന്റേത് ആത്മഹത്യയല്ല, സർക്കാർ സ്പോണ്‍സേര്‍ഡ് കൊലപാതകമാണ് -കെ കെ രമ

More
More
Web Desk 3 weeks ago
Social Post

ജീര്‍ണ്ണിച്ചഴുകിയ കുടുംബ വ്യവസ്ഥയാണ് പെണ്‍കുട്ടികളെ കൊല്ലുന്നത്- ഷാഹിന കെ കെ

More
More
Web Desk 3 weeks ago
Social Post

അതെ, ഫലസ്തീന്‍ കേരളത്തിലാണ്, ഭൂമിയില്‍ 'മനുഷ്യ'രുളള ഓരോ തരി മണ്ണും ഇന്ന് ഫലസ്തീനാണ്- ഏഷ്യാനെറ്റ് ചര്‍ച്ചയ്‌ക്കെതിരെ എം സ്വരാജ്

More
More
Web Desk 1 month ago
Social Post

സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ട് നിലയ്ക്കുനിര്‍ത്തണം- സനീഷ് ഇളയിടത്ത്

More
More
Web Desk 1 month ago
Social Post

'ഞാനിപ്പോള്‍ കേരളവര്‍മ്മ കോളേജിലല്ല, ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ട്'- ദീപാ നിശാന്ത്

More
More
Web Desk 1 month ago
Social Post

വിനു വി ജോണിന് രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി'യെന്ന് വിളിക്കാനുളള ധൈര്യമുണ്ടോ? -പി ജയരാജന്‍

More
More