ജമാഅത്ത് സമ്മേളനത്തിന് അനുമതി ചോദിച്ചിരുന്നെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

തബ്‌ലീഗ് ജമാഅത്ത് സമ്മേളനം മഹാരാഷ്ട്രയിൽ നടത്താൻ അനുമതി ചോദിച്ചിരുന്നെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാൽ കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അപകടം മുന്നിൽ കണ്ട് അനുമതി നിഷേധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ സംഭവിച്ചത് ഇവിടെ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. മതസമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്തവരെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തമാശക്ക് പോലും വ്യാജ വീഡിയോകൾ പ്രചരിപ്പിക്കാൻ അനുവ​ദിക്കില്ല. കൊറോണ വൈറസിനെ കൂടാതെ വർ​ഗീയ വൈറസു നാട്ടിലുണ്ട്. വൈറസിന് മതമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അതേ സമയം മഹാരാഷ്ട്രയിൽ കൊവിഡ് രോ​ഗബാധ ​ഗുരുതരമായി. രോ​ഗം ബാധിച്ചവരുടെ എണ്ണം 537 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈ, പുനെ, നാ​ഗ്പൂർ എന്നീ ന​ഗരങ്ങളിലാണ് കൊറോണ വൈറസ് ബാധിച്ചവർ ഏറെയുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More