കേരളത്തില്‍ ഇന്ന് 11 പേർക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ച് പേര് ദുബായില്‍ നിന്നും (കാസർഗോട്-3, കണ്ണൂര്‍, എറണാകുളം) മൂന്നു പേര് നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസർഗോട്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസർഗോട്-2) രോഗം വന്നത്.
സംസ്ഥാനത്ത് ഒരുലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുന്നൂറ്റി അൻപത്തി അഞ്ച് പേർ നിരീക്ഷണത്തിലാണ്. ഇന്ന് 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂരിൽ ഏഴ് പേരുടെയും തിരുവനന്തപുരത്ത് ഒരാളുടെയും ഫലം നെഗറ്റീവായി. 254 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 50 പേരുടെ രോഗം ഭേദമായി. രണ്ട് പേർ മരിച്ചു. 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.