കോവിഡ്​ പ്രതിരോധത്തിനായി 5 ടി പദ്ധതിയുമായി ഡൽഹി

കൊവിഡ്- 19 പ്രതിരോധത്തിനായി 5 ടി പദ്ധതി പ്രഖ്യപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.  ടെസ്​റ്റിങ്​, ട്രെയിസിങ്​, ട്രീറ്റ്​മെന്റ്​, ടീംവർക്ക്​, ട്രാക്കിങ്​ എന്നിവയാണ് 5 ടി പദ്ധതി. ഡോക്​ടർമാരും, ആരോ​ഗ്യ രം​ഗത്തെ വിദഗ്​ധരുമായി ചർച്ച ചെയ്​താണ്​ പദ്ധതി തയ്യാറാക്കിയത്. റാപ്പിഡ് ടെസ്റ്റിനായി ഒരുലക്ഷം കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.  വെള്ളിയാഴ്ച ഇവ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഡൽഹിയിൽ​  കൊറോണ വൈറസ്​ ഹോട്ട്​സ്​പോട്ടുകളിൽ റാപിഡ്​ ആൻറി ബോഡി ടെസ്​റ്റ്​ ആരംഭിച്ചു. വൈറസ് ബാധിയുടെ ഹോട്ട് സ്പോർട്ടായ നിസാമുദ്ദീനിലും ദിൽഷാദ് ​ഗാർഡനിലുമാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. ഐസിഎംആറിൻെറ നിർദേശം അനുസരിച്ചാണ് പരിശോധന. അടിയന്തര സാഹചര്യം നേരിടാൻ മൂന്നു സർക്കാർ ആശുപത്രികളിലായി 2950 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. 12,000ത്തോളം ഹോട്ടലുകൾ ഐസൊലേഷൻ വാർഡുകളാക്കും.രോഗം മൂർച്ഛിച്ചവരെയായിരിക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുക. 400 വെന്റിലേറ്റർ സൗകൗര്യവും 1200 ബെഡുകളിൽ ഓക്​സിജൻ സൗകര്യവും ഒരുക്കുമെന്നും കെജരിവാൾ അറിയിച്ചു.  30000 ത്തോളം രോ​ഗബാധിതരുണ്ടെന്നാണ് ആരോ​ഗ്യവകുപ്പിന്റെ നി​ഗമനം

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More