അല്ലുവിന് പിന്നാലെ കോടികളുടെ പാന്‍ മസാല ഡീല്‍ ഉപേക്ഷിച്ച് യഷ്

ബാംഗ്ലൂര്‍: നടന്‍ അല്ലു അര്‍ജുന് പിന്നാലെ കോടികളുടെ പാന്‍ മസാല ഡീല്‍ ഉപേക്ഷിച്ച് നടന്‍ യഷ്. കോടികള്‍ വാഗ്ദാനം ചെയ്തെങ്കിലും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് യഷ് കമ്പനിയെ അറിയിക്കുകയായിരുന്നു. തന്നെ സ്നേഹിക്കുന്ന ആളുകളുടെ അഭ്യര്‍ഥനമാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും യഷ് പറഞ്ഞു. എന്നാല്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിച്ചതിന് പിന്നാലെയാണ് പരസ്യ ഡീല്‍ യഷ് നിരസിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാന്‍ മസാലപോലുള്ള ലഹരി വസ്തുക്കള്‍ ശരീരത്തിന് ഹാനികരമാണ്. അതിനാല്‍ താന്‍ ഈ പരസ്യത്തില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത്. ഇതുവഴി സമൂഹത്തിന് ശരിയായ സന്ദേശമാണ് നല്‍കുന്നതെന്നും യഷ് പ്രസ്താവനയിലൂടെ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ ജി എഫ് 2 ബോക്സോഫീസില്‍ ഹിറ്റായി ഓടുന്ന സമയം ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് യഷിന് ലഭിച്ച പാന്‍ ഇന്ത്യ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയും പരസ്യം ഒഴിവാക്കാന്‍ കാരണമായെന്നും അനൌദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പുകയില പരസ്യത്തില്‍ നിന്ന് പിന്മാറി തെലുങ്ക് നടന്‍ അല്ലു അര്‍ജുനും പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇതിനു പിന്നാലെയാണ് പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ക്ഷമ ചോദിച്ച് അക്ഷയ് കുമാറും രംഗത്തെത്തിയത്. 

Contact the author

Entertainment Desk

Recent Posts

Movies

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

More
More
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

More
More
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

More
More
Web Desk 2 weeks ago
Movies

180 കോടി മുടക്കിയ സാമ്രാട്ട് പൃഥ്വിരാജ് പരാജയം; അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

More
More
Web Desk 2 weeks ago
Movies

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ കൊടുത്ത് ക്ലിക്ക് ബൈറ്റുകളുണ്ടാക്കുന്നത് മോശം സംസ്‌കാരമാണ്- ടൊവിനോ തോമസ്

More
More
Web Desk 2 weeks ago
Movies

പ​ത്ത് സി​നി​മ​ക​ള്‍ ഹി​റ്റാ​യി നി​ല്‍ക്കു​മ്പോ​ഴാ​ണ് ചിലര്‍ എന്നെ തകര്‍ത്തത് - ബാബു ആന്‍റണി

More
More