കൊവിഡ്-19 രോഗം ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ടെക്സാസിൽ- കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശി വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാൻഡർ സാബു എൻ ജോണിന്റെ മകൻ പോൾ (21), ഫിലൽഡഫിയയിൽ- കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) എന്നിവരാണ് മരിച്ചത്.
പോളിന് ഹോസ്റ്റലിൽ നിന്നാണ് രോഗ ബാധയേറ്റതെന്നാണ് നിഗമനം. പിതാവ് സാബു എൻ ജോൺ ഐ ബി എം ൽ ഉദ്യോഗസ്ഥനാണ്. ഇയാൾ നാവിക സേനയിൽ നിന്ന് വിരമിച്ച ശേഷം വർഷങ്ങളായി കുടുംബത്തോടെ അമേരിക്കയിലാണ് താമസം.
ലാലു പ്രതാപ് ജോസ് ന്യു യോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ ട്രാഫിക് കണ്‍ട്രോളറായിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 35 വർഷം മുമ്പാണ് ലാപു പ്രതാപ് ജോസ് അമേരിക്കയിൽ എത്തിയത്. ഫിലഡല്‍ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥപിക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.