'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

നടന്‍ മോഹന്‍ലാലിന് ഇന്ന് ജന്മദിനം. 62-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. 

മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോ ഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത 'ബ്രോ ഡാഡി'ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലബിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധക‍ർ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 62-ന്റെ ചെറുപ്പമെന്ന് ആരാധകര്‍ വാഴ്ത്തുന്നു. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡീഷനില്‍ നിര്‍മ്മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടി പി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. 

വര്‍ഷങ്ങള്‍ അനവധി പിന്നിട്ടിട്ടും മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്. നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്‍റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) മോഹന്‍ലാലിനെ 'ഫേസ് ഓഫ് ദി വീക്ക്' ആയി ആദരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

More
More
Movies

പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍

More
More
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
Movies

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാറുഖ് ഖാനും സുര്യയും റോക്കട്രിയില്‍ അഭിനയിച്ചത് -മാധവന്‍

More
More
Movies

അമ്പലത്തില്‍ ചെരുപ്പിട്ട് കയറി; രണ്‍വീര്‍ കപൂറിന്‍റെ 'ബ്രഹ്മാസ്ത്ര’ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം

More
More
Movies

നിന്നെ ഓര്‍ക്കാത്ത നാളുകളില്ല- നടന്‍ സുശാന്തിന്റെ ഓര്‍മ്മയില്‍ കാമുകി റിയ

More
More