മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെയാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് - കെ ടി ജലീല്‍

കപില്‍ സിബല്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് കെ. ടി. ജലീല്‍ എം എല്‍ എ. മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുടിയൊഴിയൽ തുടരുകയാണെന്നും കോൺഗ്രസ്സ് നേരത്തേ ചെയ്ത അഴിമതിയുടെയും ചതിയുടെയും വഞ്ചനയുടെയും തിക്ത ഫലമാണ് അതെന്നും ജലീല്‍ പറയുന്നു.

കെ. ടി. ജലീല്‍ പറഞ്ഞത്:

കപിൽ സിബലും പോയി. മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുടിയൊഴിയൽ തുടരുകയാണ്. 

കോൺഗ്രസ്സ് ചെയ്ത അഴിമതിയുടെയും ചതിയുടെയും വഞ്ചനയുടെയും തിക്ത ഫലം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് തകർന്നെങ്കിൽ ബി.ജെ.പിയെ കാത്തിരിക്കുന്നതും അതേ വിധി തന്നെ. 

മതേതര വാദികളായ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തിൻ്റെ  വോട്ടുകൾ ഒരു പെട്ടിയിൽ വീണാൽ തീരുന്നതേയുള്ളു സംഘികളുടെ അക്രമാധിപത്യം. നുണയിലും കള്ളപ്രചരണങ്ങളിലും കെട്ടിപ്പൊക്കിയ അധികാര സൗധങ്ങൾ ലോകത്തെവിടെയും അധിക കാലം നിലനിന്നിട്ടില്ല. 

വെറുപ്പിൻ്റെ ചിന്താധാരകളായ ഹിറ്റ്ലറിസവും മുസ്സോളിനിസവും കാലയവനികക്കുള്ളിൽ മറഞ്ഞിട്ടുണ്ടെങ്കിൽ പകയുടെ വിചാരധാരയായ മോദിസവും ഒരുനാൾ നിലംപരിശാകും. 

വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും മാത്രമേ ശാശ്വതമായി നിലനിൽക്കൂ. ശാന്തിയും സമാധാനവും പുരോഗതിയും ആരെയും വേദനിപ്പിച്ചോ ബഹിഷ്കൃതരാക്കിയോ നേടാനാവില്ല. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മാത്രമേ ഏതൊരു രാജ്യത്തിനും മുന്നോട്ടു പോകാനാകൂ. ചരിത്രം അതിനു സാക്ഷിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

More
More
Web Desk 2 days ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 2 days ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More
Web Desk 3 days ago
Social Post

എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു ഷൂ നക്കിക്കും സാധിക്കില്ല- നിര്‍മ്മാതാവ് ബീനാ കാസിമിനെതിരെ ഐഷ സുല്‍ത്താന

More
More
Web Desk 4 days ago
Social Post

എ ഐ ക്യാമറക്കെതിരായ കോണ്‍ഗ്രസിന്റെ സമരം അപഹാസ്യം- സിപിഎം

More
More
Web Desk 4 days ago
Social Post

ബിജെപിയുടെ നീചമായ രാഷ്ട്രീയനീക്കത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും - എ എ റഹിം

More
More