തമിഴ്നാട്ടിലും ലോക്ഡൗൺ നീട്ടും.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ നീട്ടിയേക്കും. സർക്കാർ നിയോ​ഗിച്ച ടാസ്ക് ഫോഴ്സ് ലോക്ഡൗൺ നീട്ടണമെന്ന് സർക്കാറിന് ശുപർശ നൽകി. തമിഴ്നാട്ടിൽ കൊവിഡ് രോ​ഗം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം ആയിരത്തിനോട് അടുത്തു. ചെന്നൈ ന​ഗരത്തിൽ മാത്രം 150 ൽ കൂടുതൽ ആളുകൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

നേരത്തെ തെലങ്കാന, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടാൻ തീരുമാനം എടുത്തിരുന്നു. കർണാടകയിൽ   ഏപ്രിൽ അവസാനം വരെ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയുണ്ടെന്ന് കർണാടക മുഖ്യമന്ത്രി യെ​ദ്യൂരപ്പ പറഞ്ഞു.  ഇക്കാര്യത്തിൽ സംസ്ഥാനത്ത് എല്ലാവർക്കും ഒരേ അഭിപ്രായമാണെന്നു അദ്ദേഹം വ്യക്തമാക്കി.  പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഏപ്രില്‍ 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരാനാണ് സാധ്യത. കൊവിഡ് ബാധിക്കാത്ത ജില്ലകളിൽ ലോക്ഡൗൺ പിൻവലിക്കാം എന്നും മറ്റ് ജില്ലകളിൽ തുടരണമെന്നും സർക്കാർ നിയോ​ഗിച്ച ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിരുന്നു. ലോക്ഡൗൺ അവസാനിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ച കര്‍മസമിതിയാണ് നിർദ്ദേശം മുന്നുട്ട് വെച്ചത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പ്രത്യേക മന്ത്രിസഭായോഗം ചേർന്നു. ലോക്ക്ഡൗണ്‍ തുടരണമെന്ന് യോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഒഡീഷ  ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.  ഒഡിഷയില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി എല്ലാവിധ തീവണ്ടി ഗതാഗതവും, അന്തര്‍ സംസ്ഥാന യാത്രാ സര്‍വീസുകളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടുത്ത മാസം (ജൂണ്‍) 17 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടില്‍ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ്.അത് മനസ്സിലാക്കാനും ഐക്യത്തോടെ നേരിടാനും എല്ലാവരും തയാറാകണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ജനങ്ങളോട് ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More