ബിജെപി ഭരിക്കുന്ന ഗുജറാത്തും ആസാമുമാണ് മഹാരാഷ്ട്രയിലെ വിമത എം എല്‍ എമാരുടെ താവളം - ജോണ്‍ ബ്രിട്ടാസ് എം പി

ജനപ്രതിനിധികൾ വിൽപ്പനച്ചരക്കാകുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മഹാരാഷ്ട്രയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രഭരണ കക്ഷിയുടെ തട്ടകങ്ങളായ ഗുജറാത്ത്, ആസ്സാം ഒക്കെയാണ് വിമതർക്കുള്ള സുരക്ഷിത താവളം. മഹാരാഷ്ട്രയിലെ ഓപ്പറേഷൻ കമൽ (താമര) ആരംഭിച്ചിട്ട് കുറേക്കാലമായി. രാജ്യസഭ - എംഎൽസി തെരഞ്ഞെടുപ്പിൽ ഇതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ് - ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

ജനപ്രതിനിധികൾ വിൽപ്പനച്ചരക്കാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.  ശിവസേനയുടെ പിളർപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി പറയുമ്പോഴും കേന്ദ്രഭരണ കക്ഷിയുടെ തട്ടകങ്ങളായ ഗുജറാത്ത്, ആസ്സാം ഒക്കെയാണ് വിമതർക്കുള്ള സുരക്ഷിത താവളം. മഹാരാഷ്ട്രയിലെ ഓപ്പറേഷൻ കമൽ (താമര) ആരംഭിച്ചിട്ട് കുറേക്കാലമായി. രാജ്യസഭ - എംഎൽസി തെരഞ്ഞെടുപ്പിൽ ഇതിന്റെ മിന്നലാട്ടങ്ങൾ കണ്ടതാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്ര പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ ചിരകാല അഭിലാഷമാണ്. 

എംഎൽഎമാരെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങിയാണ് ബിജെപി ഇന്ന് പല സംസ്ഥാനങ്ങളും ഭരിക്കുന്നത്. കോർപറേറ്റ് ലോകത്തെ രീതികളായ Take Over, Acquisition, Merger  എന്നിവയൊക്കെ  രാഷ്ട്രീയത്തിന്റെ പതിവ് പദ്ധതികളായി രൂപാന്തരപ്പെടുമ്പോൾ അർത്ഥമില്ലാതെ വരുന്നത് ജനാധിപത്യത്തിനാണ്.  കക്ഷിരാഷ്ട്രീയത്തെ മുൻനിർത്തിയുള്ള പാർലമെന്ററി സമ്പ്രദായമാണല്ലോ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More