കൊച്ചി: എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'മഹാവീര്യർ' ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ചിത്രം വ്യാഴാഴ്ച തീയറ്ററുകളിൽ പ്രദര്‍ശനം ആരംഭിക്കും. നിവിന്‍ പോളിയും അസിഫ് അലിയുമാണ് ചിത്രത്തില്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായി വരുന്ന മഹാവീര്യറില്‍, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ ട്രൈലറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളിയും, പി. എസ് ഷംനാസും എന്നിവർ ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്. പ്രമുഖ എഴുത്തുകാരന് എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരും സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. 1983', 'ആക്ഷന്‍ ഹീറോ ബിജു' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് 'മഹാവീര്യര്‍'. രാജസ്ഥാനിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.