റനിൽ വിക്രമസിം​ഗെ ശ്രീലങ്കയിലെ പുതിയ പ്രസിഡന്‍റ്

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുക്കപ്പെട്ടു. ഗോതബായ രാജപക്സെ പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് റനില്‍ വിക്രമസിംഗെ പ്രസിഡന്‍റായി അധികാരമേറ്റത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഗോതബായ രാജപക്സെക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഗോതബായ രാജപക്സെ രാജ്യം വിടുകയും പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയുമായിരുന്നു. 134 വോട്ടുകൾ നേടിയാണ് വിക്രമസിം​ഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിന്റെ വോട്ടുകള്‍ നേടിയ വിക്രമസിം​ഗെ ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ആക്ടിംഗ് പ്രസിഡന്റായിരുന്നു വിക്രമസിംഗെ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമായിരുന്നു റനില്‍ വിക്രമസിംഗെയെ കൂടാതെ മത്സര രംഗത്തുണ്ടായിരുന്നത്. അതേസമയം, രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ ആവശ്യമാണെന്ന് വിക്രമസിംഗെ പാര്‍ലമെന്‍റില്‍ പറഞ്ഞു. രാജ്യത്തിന്‍റെ വളര്‍ച്ചക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒരു വർഷത്തിനകം രാജ്യത്തിന്‍റെ സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തും. 2024 -ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ രാജ്യത്തിന് കഴിയും - റെനില്‍ വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു. രാജ്യം കണ്ട ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്കയിപ്പോള്‍ കടന്നു പോകുന്നത്. 

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More