കേരളത്തില്‍ 8 പേര്‍ക്ക് കൂടി കൊവിഡ്; 13 പേർ രോ​ഗമുക്തി നേടി

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്  ജില്ലക്കാർക്കാണ്  രോ​ഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ 4 പേർക്കും കോഴിക്കോട് 3 പേർക്കും കാസർകോഡ് ഒരാൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇവരിൽ 5 പേർ ദുബായിൽ  നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോ​ഗം ബാധിച്ചത്. 13 പേർ രോ​ഗമുക്തി നേടി. ഇന്ന് 81 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  173 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. 211 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07075 പേര്‍ നിരീക്ഷണത്തിലാണ്.  ഇവരിൽ 546 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 16235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കാസർകോഡ് രോ​ഗികളുടെ എണ്ണം 84 ആയി കുറഞ്ഞു. കോട്ടയം ഇടുക്കി ജില്ലകളിൽ രോ​ഗികൾ ഇല്ല. തിരുവനന്തപുരത്ത് 2 പേർ മാത്രമാണ് ചികിത്സയിലുള്ളത്. വയനാട് ഒരാൾ മാത്രമാണ് ചികിത്സയിലുളളത്. സംസ്ഥാനത്ത് 5 ദിവസത്തിനിടെ 30 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More