എന്റെ നേതാവിനെ ഞാന്‍ സംരക്ഷിക്കും, അവര്‍ എന്നെയും- സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജിഎസ്ടിയ്ക്കുമെതിരായ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ പരിഹസിച്ച ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധം സോണിയാ ഗാന്ധിയെയും മക്കളായ രാഹുലിനെയും പ്രിയങ്കയെയും രക്ഷിക്കാന്‍വേണ്ടിയാണ് എന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. 

'ഞാനെന്തിനാണ് നെഹ്‌റു കുടുംബത്തെ രക്ഷിക്കാനായി ഇവിടെ വരുന്നത്? എന്റെ നേതാവിനെ രക്ഷിക്കാനാണ് ഞാന്‍ വന്നത്. എന്റെ നേതാവ് എന്നെ തിരിച്ചും രക്ഷിക്കും. അതിനെ ബിജെപി കുടുംബവുമായി ബന്ധപ്പെടുത്തി കാണുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല'-സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗാന്ധി കുടുംബത്തെ നിരന്തരം വേട്ടയാടുന്ന സാഹചര്യത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. അവശ്യവസ്തുക്കളുടെ വിലവര്‍ധന, ജിഎസ്ടി, തൊഴിലില്ലായ്മ തുടങ്ങിയവക്കെതിരെയായിരുന്നു കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനും ആഹ്വാനം ചെയ്തിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിനുമുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തിനെത്തിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ജെബി മേത്തര്‍, രമ്യാ ഹരിദാസ്, കെ സി വേണുഗോപാല്‍, ഹൈബി ഈടന്‍ തുടങ്ങിയ നേതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മോദിയുടെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം ജയിലിലടയ്ക്കുകയാണെന്നും ഇന്ത്യ ജനാധിപത്യത്തിന്റെ മരണത്തിന് സാക്ഷിയാവുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 6 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More