ആര്‍ആര്‍ആര്‍ കണ്ടത് സര്‍ക്കസ് കാണുന്നത് പോലെ - സംവിധായകന്‍ രാംഗോപാല്‍ വര്‍മ

രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ കണ്ടപ്പോള്‍ ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണെന്ന് തനിക്ക് ലഭിച്ചതെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. രാജമൗലി ചെയ്യുന്ന സിനിമകള്‍ വളരെ വ്യത്യസ്തമാണെന്നും അദ്ദേഹത്തെ തനിക്ക് മനസിലാകുന്നില്ലെന്നും രാംഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാംഗോപാല്‍ വര്‍മ ആര്‍ ആര്‍ ആറിനെ വിമര്‍ശിച്ചത്. നായകന്മാരായ ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും പ്രൊഫഷണല്‍ ജിംനാസ്റ്റിക് കലാകാരന്മാരായാണ് തോന്നിയത്. എന്നാല്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന തീവണ്ടി അപകടം വളരെ മനോഹരമായിരുന്നുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. 

ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് ആര്‍ ആര്‍ ആര്‍ നേടിയിരിക്കുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ ആര്‍ ആര്‍. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. ആദ്യ ദിനംതന്നെ 136 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ് മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1920 കളില്‍ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായുണ്ടായിരുന്ന അല്ലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് ആര്‍ ആര്‍ ആര്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്ക് പുറമേ, അജയ് ദേവ്ഗണ്‍, ശ്രിയ ശരണ്‍, ആലിയ ഭട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറുമാണ്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം. എം. കീരവാണിയാണ്.  സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് എന്നിവരാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്.  

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More