കുരുമുളകു പൊടി ചാലിച്ച തേന്‍, തുളസിയിലയും ഇഞ്ചിയും ഇട്ട വെള്ളം; വൈറസ് പകരാതിരിക്കാന്‍ പ്രധാനമന്ത്രി നല്‍കുന്ന ഉപദേശങ്ങള്‍ ഇവയാണ്

കൊറോണ വൈറസ് പകരുന്നതില്‍ നിന്നും രക്ഷനേടാന്‍ ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആഹ്വാനം ചെയ്തു. രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിച്ച മോദി 'ആയുഷ്' മന്ത്രാലയം (Ayurveda, Yoga & Naturopathy, Unani, Siddha, Sowa Rigpa and Homoeopathy) കഴിഞ്ഞ മാസം നൽകിയ ഉപദേശം പിന്തുടരാനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളാണ് ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.

മാർച്ച് 6-നാണ്  ആയുഷ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഡയറ്റ് പ്ലാന്‍ മുന്നോട്ടു വെച്ചത്. തുളസിയിലയും ചതച്ച ഇഞ്ചിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക,  സമയബന്ധിതമായ ഉറക്കം, പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക, യോഗ്യതയുള്ള അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിൽ യോഗയും പ്രാണായാമവും പരിശീലിക്കുക, തേനില്‍ ഒരു നുള്ള് കുരുമുളകുപൊടി വിതറി കുടിക്കുക, ഹെവി ഫുഡ്‌ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും മന്ത്രാലയം മുന്നോട്ടു വക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 1 year ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More