കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

മുംബൈ: സിനിമാ ചിത്രീകരണത്തിനായി കശ്മീരില്‍ എത്തിയപ്പോള്‍ തനിക്കെതിരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. കശ്മീരില്‍ വെച്ച് കല്ലേറുണ്ടായെന്നും തനിക്ക് അതില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തു. കശ്മീരിലെ ജനങ്ങള്‍ വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഷൂട്ടിംഗിന്‍റെ ഭാഗമായി കശ്മീരിലെ ശ്രീനഗറിലും പഹൽഗാമിലും തനിക്ക് എത്താന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. അവിടുത്തെ ജനങ്ങളുടെ സ്നേഹം തിരിച്ചറിഞ്ഞത് ആ ദിവസങ്ങളിലാണ്. ഊഷ്മളമായ വരവേല്‍പ്പാണ് കശ്മീര്‍ ജനത തങ്ങള്‍ക്കായി ഒരുക്കിയതെന്നും നടന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടന്‍ മാർക്കറ്റിൽ നടക്കാൻ പോയപ്പോള്‍ അജ്ഞാതർ അദ്ദേഹത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്നും ആക്രമണത്തില്‍ നടന് പരിക്കേറ്റെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഇമ്രാന്‍ ഹാഷ്മി രംഗത്തെത്തിയത്.

ഇമ്രാൻ ഹാഷ്മിയുടെ 'ഗ്രൗണ്ട് സീറോ' എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് കശ്മീരിൽ പുരോ​ഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാൻ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. സൽമാൻ ഖാനും കത്രീന കൈഫും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗർ 3 എന്ന ചിത്രത്തിലും ഇമ്രാന്‍ ഹാഷ്മി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 1 day ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More