കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് രോ​ഗം ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം രാമന്‍പുത്തൂര്‍ സ്വദേശി സിറിൾ റോയ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ദുബായിൽ ഓട്ടോമൊബൈൽ സ്പെയർപാർട്സ് ബിസിനസ് നടത്തിവരികായിരുന്നു. മേരിയാണ് ഭാര്യ. കൊറോണ ബാധിച്ച ദുബായിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 5 ആയി. പ്രവാസികളെ കേരളത്തിൽ എത്തിക്കാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഒരാൾ കൂടി ദുബായിൽ മരിക്കുന്നത്.

കോവിഡ് ബാധിച്ച് ഇന്ന്  ഒരു മലയാളി ന്യൂയോർക്കിൽ മരിച്ചിരുന്നു.പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമൺ സ്വദേശി അച്ചൻകുഞ്ഞാണ് മരിച്ചത്. അച്ചൻകുഞ്ഞിന്റെ ഭാര്യ ജാനമ്മയും 3 മക്കളും രോ​ഗബാധിതരായിരുന്നു. ഇവരെ പരിചരിച്ചതിൽ നിന്നാണ് രോ​ഗം പകർന്നെതെന്നാണ് നി​ഗമനം. വർഷങ്ങളായി ന്യൂയോർക്കിൽ താമസിക്കുന്ന അച്ചൻകുഞ്ഞ് റെസ്റ്റോറന്റ് ഉടമയാണ്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം പിന്നീട് നടക്കും. പത്തനംതിട്ട ജില്ലക്കാരായ 9 പേരാണ് ഇതുവരെ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More