രാമനെ തെറ്റായി ചിത്രീകരിച്ചു; 'ആദിപുരുഷി'നെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയ്ന്‍

മുംബൈ: രാമനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച്  'ആദിപുരുഷി'നെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയ്ന്‍. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ശാന്തസ്വരൂപനും ദയാലുവുമായ രാമനെ കോപിതനായാണ് കാണിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയ്നും ട്രോളുകളും ആരംഭിച്ചത്. അയോധ്യയില്‍വെച്ചായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. കാര്‍ട്ടൂണ്‍ കാണുന്നതുപോലെ തോന്നുന്നു എന്നും പോഗോ ചാനലില്‍ വരുന്ന കാര്‍ട്ടൂണുകള്‍ക്ക് ഇതിലും നിലവാരമുണ്ടാകുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. 

ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലി ഖാനാണ് വേഷമിടുന്നത്. സീതയായി കൃതി സനോണുമാണ് എത്തുന്നത്. ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഗ്രാഫിക്സിന് തന്നെയാണെന്നതാണ് ശ്രദ്ധേയം. കൂടാതെ രാവണന് ഇസ്ലാമിക് രൂപം കൊടുത്തത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ആദിപുരുഷ് കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കുംവേണ്ടി നിര്‍മ്മിച്ച സിനിമയാണെന്ന് നടന്‍ പ്രഭാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംവിധായകന്‍ ഓം റാവത്ത് ചിത്രം സംവിധാനം ചെയ്ത രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും തന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ആദിപുരുഷെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു. ഇതൊരു വാണിജ്യസിനിമയാണ്. അതുകൊണ്ടുതന്നെ ആരാധകര്‍ക്കും ഇഷ്ടമാകുമെന്നും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരി 12-നാണ് ആദിപുരുഷ് തിയറ്ററുകളിലെത്തുക. എന്നാല്‍ ടീസറിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സിനിമയുടെ വിജയത്തെ എങ്ങനെയിത് ബാധിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More