മാത്തനെ ഹരിശ്രീ കുറിപ്പിച്ച് 'ആശാൻ പണിക്കർ സാർ'; ചിത്രം പങ്കുവച്ച് മിഥുൻ മാനുവൽ

വിജയദശമി ദിനത്തിൽ മകൻ മാത്തൻ ആദ്യാക്ഷരം കുറിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. നടനും സംവിധായകനുമായ ര‍ഞ്ജി പണിക്കരാണ് കുഞ്ഞിന് ആദ്യാക്ഷരം കുറിച്ചുനല്‍കിയത്. "ആശാൻ പണിക്കർ സാർ വിരൽ പിടിപ്പിച്ച് മാത്തൻ ഹരിശ്രീ കുറിയ്ക്കുന്നു..!! ❤️❤️ കലൂർ പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽ..!! ?❤️" എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുൻ മാനുവൽ തോമസ് കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ലാണ് തോമസ് മലയാള സിനിമയിൽ അരങ്ങേറുന്നത്. 2015-ൽ പുറത്തിറങ്ങിയ 'ആട്' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട്  ആൻമരിയ കലിപ്പിലാണ് (2016), 'അലമാര' (2017), 'ആട് 2' (2017), 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' (2019), അഞ്ചാം പാതിര (2020) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മിക്ക സിനിമകളിലും ര‍ഞ്ജി പണിക്കര്‍ക്ക് സുപ്രധാനമായ റോളുകള്‍ ഉണ്ടായിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്‍റെ ആശാന്‍ ര‍ഞ്ജി പണിക്കര്‍ തന്നെയാണെന്ന് പറയുകയാണ്‌ മിഥുൻ മാനുവൽ തോമസ്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Social Post

ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്തുളളവരാണെങ്കില്‍ നിശബ്ദതയുടെ ഗൂഢാലോചന പതിവുളളതാണ്- മാധ്യമങ്ങള്‍ക്കെതിരെ തോമസ് ഐസക്

More
More
Web Desk 1 day ago
Social Post

പോളി ടെക്നിക്കുകള്‍ ഇനി ആവശ്യമുണ്ടോ? - മുരളി തുമ്മാരുകുടി

More
More
Web Desk 2 days ago
Social Post

സ്വന്തം ജനതയെ സംഘപരിവാറിന് ഒറ്റിക്കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ കാലം അടയാളപ്പെടുത്തും - കെ സുധാകരന്‍

More
More
Web Desk 4 days ago
Social Post

വിഴിഞ്ഞത്ത് നടക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് - എം ബി രാജേഷ്‌

More
More
Web Desk 5 days ago
Social Post

കൂൺ ഉപയോഗിച്ച് കോഫി; പരിചയപ്പെടുത്തി മന്ത്രി പി രാജീവ്‌

More
More
Web Desk 6 days ago
Social Post

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി - കെ ടി ജലീല്‍

More
More