ഡെയ്‌ലി മെയിലിനെതിരെ സ്വകാര്യതാ ലംഘനത്തിന് കേസ് കൊടുത്ത് ഹാരി രാജകുമാരന്‍

ലണ്ടന്‍: ഡെയ്‌ലി മെയില്‍ പ്രസാദകര്‍ക്കെതിരെ സ്വകാര്യതാ ലംഘനത്തിന് കേസ് കൊടുത്ത് ഹാരി രാജകുമാരന്‍. ഹാരി രാജകുമാരനെക്കൂടാതെ ഗായകന്‍ എല്‍ട്ടണ്‍ ജോണ്‍, നടിമാരായ ലിസ് ഹര്‍ലി, സാഡി ഫ്രോസ്റ്റ്, എല്‍ട്ടണ്‍ ജോണിന്റെ ഭര്‍ത്താവ് ഡേവിഡ് ഫര്‍ണിഷ്, ജമെയ്ക്കന്‍ ക്യാംപെയ്‌നറും വംശീയ നരഹത്യയ്ക്കിരയായ സ്റ്റീഫന്‍ ലോറന്‍സന്റെ അമ്മയുമായ ഡോറിന്‍ ലോറന്‍സ് എന്നിവരും ഡെയ്‌ലി മെയിലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഡെയ്‌ലി മെയില്‍ വീടുകളിലും കാറുകളിലും റെക്കോര്‍ഡിംഗ് ഡിവൈസുകള്‍ സ്ഥാപിക്കുകയും സ്വകാര്യതാ ലംഘനം നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

വീടുകളിലും കാറുകളിലും റെക്കോര്‍ഡിംഗ് ഡിവൈസുകള്‍ സ്ഥാപിക്കാനായി പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സിനെ നിയമിച്ചു. സ്വകാര്യ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി. സ്വകാര്യ മെഡിക്കല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ആള്‍മാറാട്ടം നടത്തി, ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി തുടങ്ങിയവയാണ് ഡെയ്‌ലി മെയിലിനെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഡെയ്‌ലി മെയില്‍ ടാബ്ലോയിഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സ് ആരോപണങ്ങള്‍ നിഷേധിച്ചു. 'ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കേസ് നല്‍കിയവരുടെ പക്കല്‍ വിശ്വസനീയമായ തെളിവുകളൊന്നുമില്ല. പരാതി നല്‍കിയവര്‍ നേരത്തെയും പല മാധ്യമങ്ങള്‍ക്കെതിരെയും ഇത്തരം ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്' എന്നാണ് അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സ് വക്താവിന്റെ വിശദീകരണം. 

Contact the author

International Desk

Recent Posts

International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More