കൊവിഡ്: തിരുവനന്തപുരം ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആധുനിക കിറ്റ് വികസിപ്പിച്ചു

കൊവിഡ് രോ​ഗ പരിശോധനക്ക് തിരുവനന്തപുരം ശ്രിചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആധുനിക കിറ്റ് വികസിപ്പിച്ചു. വൈറസ് ബാധ 100 ശതമാനം കൃത്യതയോടെ കണ്ടെത്താനാകുമെന്നാണ് കിറ്റിന്റെ പ്രത്യേകത. 10 മിനുട്ട് കൊണ്ട് ഫലം പുതിയ രീതിയിലൂടെ ലഭിക്കും. സ്രവം എടുക്കുന്നത് ഉൾപ്പെടെ പരിശോധനക്ക് രണ്ട് മണിക്കൂറിൽ താഴെ മാത്രമെ സമയം വേണ്ടിവരുകയുള്ളു. ലോകത്ത് ആദ്യമായാണ് ഇത്രയും വേ​ഗത്തിൽ പരിശോധനക്കുള്ള സംവിധാനം കണ്ടെത്തുന്നത്. വ്യവസായികാടിസ്ഥാനത്തിൽ കിറ്റ് ഉടൻ ഉത്പാദിപ്പിക്കും.

ചുരുങ്ങിയ ചെലവിൽ പരിശോധന നടത്താമെന്നതാണ് പുതിയ കിറ്റിന്റെ മറ്റൊരു നേട്ടം. 30 സാമ്പിളുകൾ പരിശോധിക്കാൻ പതിനായിരം രൂപയിൽ താഴെയാണ് ചെലവ് വരുക. വൈറസിലെ എന്‍  ജീന്‍ കണ്ടെത്തി പരിശോധിക്കുക. ഇതിലൂടെ വൈറസിന്റെ 2 മേഖലകള്‍ കണ്ടെത്താനാകും. ഇതിനാല്‍  വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഫലം കൃത്യമായിരിക്കും.  ഒരു മെഷീനിൽ ഒരേസമയം 30 സാമ്പിളുകൾ വരെ പരിശോധിക്കാനാകും. പരീക്ഷാർത്ഥം നടത്തിയ പരിശോധനയിൽ പുതിയ കിറ്റ് നൂറു ശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്. ഉടൻ  ഈ കിറ്റ് വഴിയുള്ള പരിശോധന ആരംഭിക്കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More