ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 13,000 കടന്നു; മഹാരാഷ്ട്രയിൽ മാത്രം 3000 പേര്‍ക്ക് രോഗം

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 1007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 437 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 23 പേര്‍ മരണപ്പെട്ടു. രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1640 ആയി. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നത് ആശങ്കയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

മധ്യപ്രദേശിലെ ഇൻഡോറിൽ മരണനിരക്ക് ഉയരുകയാണ്. എട്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 47 ൽ എത്തി. രാജസ്ഥാനിലും ഗുജറാത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും രോഗവ്യാപനം രൂക്ഷമാണ്. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 1,267 ആയി ഉയര്‍ന്നു. മധ്യപ്രദേശിൽ 55 പേർ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണം 1,164.  അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനയുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. 3,02,956 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇന്നലെ 27,256 സാമ്പിളുകൾ പരിശോധിച്ചതിൽ 1206 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് 1,749 പേർ രോഗമുക്തരായിട്ടുമുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More