'കാതലി'ലേക്ക് ജ്യോതികയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി - ജിയോ ബേബി

കൊച്ചി: തന്‍റെ പുതിയ സിനിമയായ 'കാതല്‍ ദി കോറി'ലേക്ക് ജ്യോതികയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണെന്ന് സംവിധായകന്‍ ജിയോ ബേബി. താന്‍ കേട്ട കഥകളില്‍ ഏറ്റവും താത്പര്യം തോന്നിയത് ഈ തിരക്കഥയോടാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നേരത്തെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം തോന്നാറുണ്ട്. ഈ സിനിമയുടെ കഥ വളരെ വ്യത്യസ്തമാണ്. ആദ്യമായിട്ടാണ് തന്‍റെതല്ലാത്ത ഒരു തിരക്കഥയില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നതെന്നും ജിയോ ബേബി പറഞ്ഞു.

കഥ പറയാന്‍ നിരവധി ആളുകള്‍ വരുമെങ്കിലും തനിക്ക് സംതൃപ്തി തരുന്ന ഒന്നും ഇതുവരെ വന്നിരുന്നില്ല. ഈ കഥയോട് തനിക്ക് വളരെ അടുപ്പം തോന്നി. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയെയാണ് മനസില്‍ കണ്ടത്. നായികയായി ആരെ വേണമെന്ന് കുറെ ആലോചനകള്‍ നടത്തിയിരുന്നു. അപ്പോള്‍ മമ്മൂട്ടിയാണ് ജ്യോതികയുടെ പേര് നിര്‍ദ്ദേശിച്ചത്. അവര്‍ക്കും കഥയിഷ്ടമായിയെന്നും സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് കാതല്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. വളരെ വലിയ പിന്തുണയാണ് പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 20തിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യുക. റോഷാക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More