ഭാരത്‌ ജോഡോ യാത്രയ്ക്ക് 3 ദിവസത്തെ ഇടവേള; രാഹുല്‍ ഡല്‍ഹിയിലേക്ക്

ബംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഈ മാസം 24 മുതല്‍ 26 വരെ മൂന്ന് ദിവസത്തെ ഇടവേള. ദീപാവലി പ്രമാണിച്ചാണ് മൂന്നുദിവസത്തേക്ക് യാത്രയ്ക്ക് ഇടവേള അനുവദിച്ചിരിക്കുന്നത്. ഈ ദിനങ്ങളില്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സ്ഥാനാരോഹണം ഈ ദിവസങ്ങളില്‍ നടത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര കഴിഞ്ഞ മൂന്നുദിവസമായി ആന്ധ്രയില്‍ പ്രയാണം നടത്തിക്കൊണ്ടിരിക്കുകയാണ്. യാത്രയുടെ 44-ാം ദിവസം കര്‍ണൂലിലാണ് സമാപിച്ചത്.  മൂന്ന് ദിവസത്തെ ആന്ധ്രായാത്രയ്ക്കു ശേഷം പദയാത്ര വെള്ളിയാഴ്ച രാവിലെ കര്‍ണാടകയിലെ റായ്ചൂരില്‍ തിരിച്ചെത്തി. നേരത്തേ നിശ്ചയിച്ച റൂട്ട് പ്രകാരം കര്‍ണാടകയിലേക്ക് തിരിച്ചെത്തുകയായിരുന്നു. യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഇന്ന് എത്തിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേതാക്കള്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമായിരുന്നു ആന്ധ്രാപ്രദേശില്‍ ഭാരത് ജോഡോ യാത്രക്ക് ലഭിച്ചത്. എസ് എഫ് ഐയും ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനെത്തിയത് ദേശിയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാളെ ഭാരത് ജോഡോ യാത്ര തെലങ്കാനയിലേക്ക് കടക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ,3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 19 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More