ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 575 മരണം
റോം:ഇറ്റലിയില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി മരണനിരക്ക് 602 മുതല്‍ താഴോട്ട് 575 ലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 620 നും 430 നും ഇടയിലായി ചെറിയ വ്യത്യാസത്തില്‍ മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്. ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 22,745 ആയി. 1,72,434 - പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്. ഇന്നലെത്തേതില്‍ നിന്ന് വ്യത്യസ്തമായി മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 50 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആറുദിവസത്തെ കണക്ക് പ്രതീക്ഷ നല്‍കുന്നത്
കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ ആറുദിവസത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്. പ്രതിദിന മരണനിരക്ക് ആയിരത്തിനുമുകളില്‍ പോയിരുന്ന ഇറ്റലിയില്‍ 11-04-2020 (ശനി) രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഞായറാഴ്ചയത് 619 ആയി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 431 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 619 ഉം ബുധനാഴ്ച 602 ഉം വ്യാഴാഴ്ച 578 ഉം വെള്ളിയാഴ്ച 525 ഉം ആണ് മരണ നിരക്ക്. ഇന്നതില്‍ 50 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്
എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ശനിയാഴ്ച രേഖപ്പെടുത്തിയതനുസരിച്ച് 1,47,577 ആണ്. ഞായറാഴ്ചയത് 1,52,271 ആയി വര്‍ദ്ധിച്ചു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് വര്‍ദ്ധനവ് വീണ്ടും 1,56,363 ലേക്കെത്തി. ബുധനാഴ്ച എണ്ണായിരത്തി ശിഷ്ടം വര്‍ദ്ധിച്ച് 1,62,488 ആയി . വ്യാഴാഴ്ച 3000 ത്തോളം വര്‍ദ്ധിച്ച് 1,65,155 ആയി. വെള്ളിയാഴ്ച 3,786 ത്തോളം വര്‍ദ്ധിച്ച് 1,68,941 ആയി. ഇന്നതില്‍ 3,493 വര്‍ദ്ധിച്ച് 1,72,434 ആയി. അതായത് രോഗീവര്‍ദ്ധനവിലും കുറവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.