സസ്പെന്‍സും ദുരൂഹതകളും നിറച്ച് 'കൂമന്‍'; ആസിഫ് അലിയുടെ ഗംഭീര പ്രകടനമെന്ന് പ്രേക്ഷകര്‍

കൊച്ചി: അസിഫ് അലി നായകനായി എത്തിയ 'കൂമന്‍' ആദ്യദിനം മികച്ചപ്രതികരണവുമായി മുന്നേറുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ സസ്പെന്‍സും ദുരൂഹതകളും നിറഞ്ഞതാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ആസിഫ് അലിയുടെ ഗംഭീര തിരിച്ചുവരവാണ് കൂമനിലൂടെ കാണാന്‍ സാധിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കാണികളെ പിടിച്ചിരുത്തുന്നുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിപിഒ ഗിരി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തിൽ അവതരിപ്പിച്ചത്. ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയുടെ ട്രെയിലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഒരു നാട്ടിൻപുറത്ത് നടക്കുന്ന മോഷണപരമ്പരയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം, നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോല്‍, റിയാസ് നർമ്മകല, ജയിംസ് ഏലിയ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരാണ് സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More